സയിദ് മുഷ്താഖ് അലി ട്രോഫി; ജയത്തോടെ തുടങ്ങി കേരളം; അരുണാചല്‍ പ്രദേശിനെ 10 വിക്കറ്റിന് വീഴ്ത്തി 

മുഷ്താഖ് അലി ട്രോഫിയില്‍ ജയത്തോടെ തുടങ്ങി കേരളം. ആദ്യ മത്സരത്തില്‍ അരുണാചല്‍ പ്രദേശിനെയാണ് കേരളം തോല്‍പ്പിച്ചത്
കേരള ക്രിക്കറ്റ് താരങ്ങള്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്
കേരള ക്രിക്കറ്റ് താരങ്ങള്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്
Updated on: 
1 min read

മൊഹാലി: മുഷ്താഖ് അലി ട്രോഫിയില്‍ ജയത്തോടെ തുടങ്ങി കേരളം. ആദ്യ മത്സരത്തില്‍ അരുണാചല്‍ പ്രദേശിനെയാണ് കേരളം തോല്‍പ്പിച്ചത്. 10 വിക്കറ്റിനാണ് കേരളത്തിന്റെ ജയം. 

11 ഓവറായി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അരുണാചല്‍പ്രദേശ് 6 വിക്കറ്റ് നഷ്ടത്തില്‍ കണ്ടത്തിയത് 53 റണ്‍സ് മാത്രം. കേരളത്തിന് വേണ്ടി സിജിമോന്‍ ജോസഫും എസ് മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

4.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെയാണ് കേരളം വിജയ ലക്ഷ്യം മറികടന്നത്. കേരളത്തിനായി വിഷ്ണു വിനോദനും രോഹന്‍ കുന്നുമ്മലുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. വിഷ്ണു 16 പന്തില്‍ നിന്ന് 23 റണ്‍സ് നേടി. 2 ഫോറും ഒരു സിക്‌സുമാണ് വിഷ്ണുവില്‍ നിന്ന് വന്നത്. രോഹന്‍ 13 പന്തില്‍ നിന്ന് 32 റണ്‍സോടെയും പുറത്താവാതെ നിന്നു. 5 ഫോറും ഒരു സിക്‌സും ഉള്‍പ്പെട്ടതാണ് രോഹന്റെ ഇന്നിങ്‌സ്. 

മൂന്ന് താരങ്ങളാണ് കേരളത്തിനായി അരങ്ങേറ്റം കുറിച്ച് ഇറങ്ങിയത്. അബ്ദുല്‍ ബാസിത്, ബേസില്‍ എന്‍ പി, കൃഷ്ണ പ്രസാദ് എന്നിവര്‍ 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER