മറഡോണയ്ക്ക് വേണ്ടി പന്ത് തട്ടാന്‍ മെസി എത്തും; റോമിലേക്ക് റൊണാള്‍ഡിഞ്ഞോ ഉള്‍പ്പെടെ വന്‍ താരനിര

ഇതിഹാസ താരം മറഡോണയ്ക്ക് ആദരവര്‍പ്പിച്ചുകൊണ്ടുള്ള മത്സരത്തില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കും
മെസി/ഫോട്ടോ: എഎഫ്പി(ഫയല്‍)
മെസി/ഫോട്ടോ: എഎഫ്പി(ഫയല്‍)

റോം: ഇതിഹാസ താരം മറഡോണയ്ക്ക് ആദരവര്‍പ്പിച്ചുകൊണ്ടുള്ള മത്സരത്തില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കും. സമാധാനത്തിനായുള്ള മത്സരം എന്ന് പേരിട്ടിരിക്കുന്ന കളിയില്‍ മെസിക്കൊപ്പം ഫുട്‌ബോള്‍ ലോകത്തെ മറ്റ് പല വമ്പന്‍ താരങ്ങളും ഉണ്ട്. 

നവംബര്‍ 14നാണ് മത്സരം. ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോ, ഇറ്റാലിയന്‍ ലോകകപ്പ് വിജയി ബഫണ്‍, റോമയുടെ പോര്‍ച്ചുഗല്‍ പരിശീലകന്‍ മൗറിഞ്ഞോ എന്നിവരും മത്സരത്തിലെ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു. പോപ്പ് ഫ്രാന്‍സിസ് രൂപം നല്‍കിയ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത്തെ മത്സരമാണ് ഇത്. 

റോമിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പിന് ഒരാഴ്ച മാത്രം മുന്‍പില്‍ നില്‍ക്കെ നടക്കുന്ന മത്സരത്തിലേക്കാണ് മെസി ഉള്‍പ്പെടെയുള്ള താരങ്ങള്‍ എത്തുന്നത്. 2020 നവംബറിലാണ് മറഡോണയുടെ അപ്രതീക്ഷിത വിയോഗം ലോകത്തെ ഞെട്ടിച്ചത്. 60ാം ജന്മദിനം ആഘോഷിത്ത് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com