ഫോം തുടർന്ന് രോഹനും നിധീഷും; പോണ്ടിച്ചേരിയെ തകർത്ത് കേരളം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ ജയം
Rohan Kunnummal, MD Nidheesh
Rohan Kunnummal, MD Nidheesh, Syed Mushtaq Ali Trophyx
Updated on: 
1 min read

ന്യൂ ചണ്ഡീഗഢ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. കേരളം പോണ്ടിച്ചേരിയെ 18 റണ്‍സിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെന്ന മികച്ച സ്‌കോറുയര്‍ത്തി. പോണ്ടിച്ചേരിയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സില്‍ അവസാനിച്ചു.

ഓപ്പണര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി ബലത്തിലാണ് കേരളം മികച്ച സ്‌കോറിലെത്തിയത്. അസ്ഹറുദ്ദീന്‍ 48 പന്തില്‍ 7 ഫോറും 3 സിക്‌സും സഹിതം 78 റണ്‍സ് അടിച്ചെടുത്തു. രോഹന്‍ 35 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 59 റണ്‍സും വാരി.

മൂന്നാമനായി എത്തിയ വിഷ്ണു വിനോദ് 19 പന്തില്‍ ഒരു സിക്‌സും 4 ഫോറും സഹിതം 34 റണ്‍സ് അടിച്ച് നിര്‍ണായക സംഭാവന നല്‍കി. നാലാമനായാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇറങ്ങിയത്. താരം 9 പന്തില്‍ 2 സിക്‌സുകള്‍ സഹിതം 17 റണ്‍സെടുത്തു മടങ്ങി.

Rohan Kunnummal, MD Nidheesh
അണ്ടർ 23 വനിതാ ടി20 ചാംപ്യൻഷിപ്പ്; കേരളം പ്രീ ക്വാർട്ടറിൽ

ജയത്തിലേക്ക് ബാറ്റേന്തിയ പോണ്ടിച്ചേരിയെ തുടക്കം മുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ കേരളത്തിനായി. 4 വിക്കറ്റെടുത്ത നിധീഷിന്റെ ബൗളിങാണ് പോണ്ടിച്ചേരിയെ വെട്ടിലാത്തിയത്. കാര്‍ത്തിക് ബി നായര്‍ 2 വിക്കറ്റും കെഎം ആസിഫ് ഒരു വിക്കറ്റും വീഴ്ത്തി.

67 റണ്‍സെടുത്ത പ്രസാദ് പവാറാണ് പോണ്ടിച്ചേരിക്കായി തിളങ്ങിയത്. താരം 9 ഫോറും ഒരു സിക്‌സും തൂക്കി. അങ്കിത് ശര്‍മ 29 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 45 റണ്‍സ് അടിച്ചെടുത്തു. സാഗര്‍ ത്രിവേദിയാണ് പിടിച്ചുനിന്ന മറ്റൊരാള്‍. താരം 19 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 34 റണ്‍സും വാരി. മറ്റാരും തിളങ്ങാഞ്ഞത് പോണ്ടിച്ചേരിക്ക് വിനയായി.

Rohan Kunnummal, MD Nidheesh
കിരീടം നേടി, പിന്നാലെ അര്‍ജന്റീന താരം പരേഡസ് കുഴഞ്ഞു വീണു (വിഡിയോ)
Rohan Kunnummal, MD Nidheesh
ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ വീണ്ടും! ടോസ് നേടി ബാറ്റിങെടുത്ത് പാകിസ്ഥാന്‍
Summary

Kerala Defeats Puducherry by 18 Runs in Syed Mushtaq Ali Trophy Clash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER