ഇന്ത്യയ്ക്ക് ടോസ് നഷ്ടം; ബാറ്റിങ്ങിനിറങ്ങി, ടീമില്‍ സഞ്ജുവില്ല

T20 World Cup 2026: India vs USA LIVE Score
ഇന്ത്യ ടീം
Updated on
1 min read

മുംബൈ: ട്വന്റി20 ലോകകപ്പില്‍ നിലവിലെ ചാംപ്യന്മാരായ ഇന്ത്യയ്ക്ക് ആദ്യ മത്സരത്തില്‍ ടോസ് നഷ്ടം. ടോസ് നേടിയ യുഎസ്എ ക്യാപ്റ്റന്‍ മോനാങ്ക് പട്ടേല്‍ ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. സഞ്ജു സാംസണും, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലില്ല. അസുഖം കാരണമാണ് ബുംറ കളിക്കാത്തത്.

T20 World Cup 2026: India vs USA LIVE Score
തീപ്പൊരി ഹെറ്റ്‌മെയര്‍; സ്‌കോട്‌ലന്‍ഡിന് മുന്നില്‍ 183 റണ്‍സ് ലക്ഷ്യം

ഇഷാന്‍ കിഷനാണ് ഓപ്പണര്‍. പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് പ്ലേയിങ് ഇലവന്‍ സ്ഥാനം പിടിച്ചു. ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍. ആറു ബാറ്റര്‍മാരായും രണ്ടു ഓള്‍റൗണ്ടര്‍മാരായും മൂന്നു ബോളര്‍മാരായുമാണ് യുഎസ്എ ടീം ഇറങ്ങുന്നത്.

Summary

T20 World Cup 2026: India vs USA LIVE Score

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com