തീപ്പൊരി ഹെറ്റ്‌മെയര്‍; സ്‌കോട്‌ലന്‍ഡിന് മുന്നില്‍ 183 റണ്‍സ് ലക്ഷ്യം

ഹെറ്റ്‌മെയര്‍ക്ക് അര്‍ധ സെഞ്ച്വറി
West Indies' Shimron Hetmyer plays a shot during the ICC Men's T20 World Cup 2026 cricket match
west indies vs scotlandpti
Updated on
1 min read

കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡിനു മുന്നില്‍ 183 റണ്‍സ് വിജയ ലക്ഷ്യം വച്ച് മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. ഇന്നത്തെ രണ്ടാം പോരാട്ടത്തില്‍ ടോസ് നേടി സ്‌കോട്‌ലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസ് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു.

അര്‍ധ സെഞ്ച്വറി നേടിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറുടെ മികച്ച ബാറ്റിങാണ് വിന്‍ഡീസിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. താരം 36 പന്തില്‍ 6 സിക്‌സും 2 ഫോറും സഹിതം 64 റണ്‍സെടുത്തു.

West Indies' Shimron Hetmyer plays a shot during the ICC Men's T20 World Cup 2026 cricket match
'വിറപ്പിച്ച്' ഓറഞ്ച് പട; പാകിസ്ഥാനെ ജയത്തിലേക്ക് 'രക്ഷപ്പെടുത്തി' ഫഹീം അഷ്‌റഫ്

ഓപ്പണര്‍ ബ്രണ്ടന്‍ കിങ് 30 പന്തില്‍ 35 റണ്‍സെടുത്തു. റോവ്മാന്‍ പവല്‍ 14 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 24 റണ്‍സെടുത്തു. ഷെര്‍ഫെയ്ന്‍ റുതര്‍ഫോഡ് 13 പന്തില്‍ ഒരു സിക്‌സും 4 ഫോറും സഹിതം 26 റണ്‍സും അടിച്ചു. ക്യാപ്റ്റന്‍ ഷായ് ഹോപ് 19 റണ്‍സുമായി മടങ്ങി.

സ്‌കോട്‌ലന്‍ഡിനായി ബ്രാഡ് ക്യുറി മികവോടെ പന്തെറിഞ്ഞു. താരം 2 വിക്കറ്റെടുത്തു. സഫ്‌യാന്‍ ഷെരീഫ്, ഒലിവര്‍ ഡേവിഡ്‌സന്‍, മിഷേല്‍ ലീസ്‌ക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

West Indies' Shimron Hetmyer plays a shot during the ICC Men's T20 World Cup 2026 cricket match
പരിക്കേറ്റ് മലിംഗ പുറത്ത്; ലങ്കയ്ക്ക് തിരിച്ചടി, പകരക്കാരന്‍ പേസറെ പ്രഖ്യാപിച്ചു
Summary

west indies vs scotland, t20 world cup 2026: Shimron Hetmyer powers West Indies to 182

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com