'വിറപ്പിച്ച്' ഓറഞ്ച് പട; പാകിസ്ഥാനെ ജയത്തിലേക്ക് 'രക്ഷപ്പെടുത്തി' ഫഹീം അഷ്‌റഫ്

ടി20 ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാന് ജയം
Pakistan's Faheem Ashraf plays a shot during the T20 World Cup cricket match
ഫഹീം അഷ്‌റഫ് t20 world cuppti
Updated on
1 min read

കൊളംബോ: മുന്‍ ചാംപ്യന്‍മാരായ പാകിസ്ഥാനെ വിറപ്പിച്ച് നെതര്‍ലന്‍ഡ്‌സ് ടി20 ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ തോല്‍വി വഴങ്ങി. അവസാന നിമിഷം വരെ നെതര്‍ലന്‍ഡ്‌സ് വിജയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ 19ാം ഓവറില്‍ കളി അവരില്‍ നിന്നു പാകിസ്ഥാന്‍ തട്ടിയെടുത്തു. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് 19.5 ഓവറില്‍ 147 റണ്‍സില്‍ എല്ലാവരും പുറത്തായി. പാകിസ്ഥാന്‍ 19.3 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്താണ് ജയിച്ചത്. പാകിസ്ഥാന് 3 വിക്കറ്റ് ജയം.

അവസാന 12 പന്തില്‍ 29 റണ്‍സെന്ന നിലയിലായിരുന്നു പാകിസ്ഥാന് വിജയ ലക്ഷ്യം. 19ാം ഓവറില്‍ ഫഹീം അഷ്‌റഫ് മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 24 റണ്‍സ് വാരിയതോടെ നെതര്‍ലന്‍ഡ്‌സിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. ഈ ഓവറിൽ തന്നെ ഫഹീമിനെ പുറത്താക്കാനുള്ള സുവർണാവസരം നെതർലൻഡ്സ് നഷ്ടപ്പെടുത്തിയതും നിർണായകമായി.

എട്ടാമനായി ക്രീസിലെത്തി 11 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 29 റണ്‍സെടുത്തു പുറത്താകാതെ നിന്ന ഫഹീം അഷ്‌റഫാണ് പാകിസ്ഥാന് നാടകീയ ജയമൊരുക്കിയത്. ഒരു ഘട്ടത്തില്‍ പാകിസ്ഥാന്‍ 114 റണ്‍സിനിടെ 7 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയിരുന്നു. എട്ടാം വിക്കറ്റിലാണ് അവര്‍ വിജയത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തിയത്.

Pakistan's Faheem Ashraf plays a shot during the T20 World Cup cricket match
പരിക്കേറ്റ് മലിംഗ പുറത്ത്; ലങ്കയ്ക്ക് തിരിച്ചടി, പകരക്കാരന്‍ പേസറെ പ്രഖ്യാപിച്ചു

ഓപ്പണര്‍ ഷാഹിബ്‌സാദ ഫര്‍ഹാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. താരം 31 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 47 റണ്‍സെടുത്തു. സയിം അയൂബ് 24 റണ്‍സും കണ്ടെത്തി. പിന്നീടു വന്ന ബാറ്റര്‍മാരൊന്നും കാര്യമായി പിടിച്ചു നില്‍ക്കാന്‍ തുനിയാഞ്ഞതോടെ പാകിസ്ഥാന്‍ സമ്മര്‍ദ്ദത്തിലായി. ഒടുവില്‍ ഫഹീം അഷ്‌റഫിന്റെ കൂറ്റനടികളാണ് അവരെ രക്ഷിച്ചെടുത്തത്.

നെതര്‍ലന്‍ഡ്‌സിനായി അര്യന്‍ ദത്ത്, പോള്‍ വാന്‍ മീകരന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ലോഗന്‍ വാന്‍ ബീക്, കെയ്ല്‍ ക്ലീന്‍, വാന്‍ ഡെര്‍ മെര്‍വെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Pakistan's Faheem Ashraf plays a shot during the T20 World Cup cricket match
ബുംറ ഇന്ന് കളിക്കില്ല, പകരം മുഹമ്മദ് സിറാജ്?

പാകിസ്ഥാന്‍ ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നെതര്‍ലന്‍ഡ്‌സിന്റെ പോരാട്ടം 19.5 ഓവറില്‍ 147 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പാകിസ്ഥാന് സാധിച്ചു.

37 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡേസാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. ബാസ് ഡെ ലീഡ് (30), ഓപ്പണര്‍ മിഷേല്‍ ലെവിറ്റ് (24), കോളിന്‍ അക്കര്‍മാന്‍ (20) എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്.

പാകിസ്ഥാനായി സല്‍മാന്‍ മിര്‍സ 3 വിക്കറ്റെടുത്തു. മുഹമ്മദ് നവാസ്, അബ്രാര്‍ അഹമദ്, സയിം അയൂബ് എന്നിവര്‍ 2 വീതം വിക്കറ്റുകളും വീഴ്ത്തി. ഷഹീന്‍ അഫ്രീദി ഒരു വിക്കറ്റെടുത്തു.

Summary

t20 world cup, netherlands vs pakistan, Faheem Ashraf: Pakistan produced a disciplined bowling performance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com