0, 0, 0, 14 ഒടുവില്‍... അഭിഷേക് ഫോമില്‍ എത്തി! അര്‍ധ സെഞ്ച്വറി

ലോകകപ്പിലെ കന്നി അർധ സെഞ്ച്വറി
 Abhishek Sharma batting
Abhishek Sharmax
Updated on
1 min read

ചെന്നൈ: സിംബാബ്‍വെക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറിയടിച്ച് ഓപ്പണര്‍ അഭിഷേക് ശര്‍മ. നിര്‍ണായക ഘട്ടത്തില്‍ താരം ഫോമിലേക്ക് മടങ്ങിയെത്തുന്ന ആശ്വാസമാണ് ഇന്ത്യക്ക്. 3 പൂജ്യങ്ങള്‍ക്കും ഒരു 14 റണ്‍സിനും ശേഷമാണ് അഭിഷേക് അര്‍ധ സെഞ്ച്വറി നേടി മികവിലേക്ക് മടങ്ങിയെത്തിയത്. ലോകകപ്പിലെ കന്നി അർധ സെഞ്ച്വറിയാണ് താരം നേടിയത്.

4 സിക്‌സും 3 ഫോറും സഹിതം താരം 26 പന്തില്‍ 50 റണ്‍സിലെത്തി. സ്‌കോര്‍ 13 ഓവറില്‍ 150ല്‍ എത്തിയപ്പോള്‍ അഭിഷേക് പുറത്തായി. താരം 30 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 55 റണ്‍സെടുത്തു മടങ്ങി.

ഇഷാനു പകരം ഇത്തവണ സഞ്ജുവാണ് അഭിഷേകിനൊപ്പം ഓപ്പണ്‍ ചെയ്യാനെത്തിയത്. ഇരുവരും ചേര്‍ന്നു മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്. 3.4 ഓവറില്‍ ടീം സ്‌കോര്‍ 48ല്‍ എത്തിയപ്പോഴാണ് സഞ്ജുവിനെ മടക്കി സിംബാബ്‌വെ കൂട്ടുകെട്ട് പൊളിച്ചത്. ടൂര്‍ണമെന്റില്‍ ആദ്യമായി ഇന്ത്യന്‍ ഓപ്പണിങ് ക്ലച്ച് പിടിച്ച ദിവസം കൂടിയാണിന്ന്. പിന്നീടെത്തിയ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാനും സാധിച്ചു.

 Abhishek Sharma batting
വിന്‍ഡീസിനേയും തകര്‍ത്തു; ദക്ഷിണാഫ്രിക്ക സെമിക്കരികെ, ആശ്വാസം ഇന്ത്യക്ക്!

നേരത്തെ സഞ്ജു സാംസണ്‍ 15 പന്തില്‍ 24 റണ്‍സുമായി മടങ്ങി. ഇത്തവണയും മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരം വീണത്. 2 സിക്‌സും ഒരു ഫോറും അടിച്ചാണ് മലയാളി താരത്തിന്റെ മടക്കം.

സഞ്ജുവും അഭിഷേകും ചേര്‍ന്നാണ് ഇന്നിങ്‌സ് തുടങ്ങിയത്. അതിവേഗമാണ് ഇരുവരും സ്‌കോര്‍ ചെയ്തത്. 3.4 ഓവറില്‍ സ്‌കോര്‍ 48ല്‍ നില്‍ക്കെയാണ് സഞ്ജുവിന്റെ മടക്കം. മുസര്‍ബാനിയുടെ പന്തില്‍ സഞ്ജുവിന്‍ റയാന്‍ ബുല്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ടോസ് നേടി സിംബാബ്‍വെ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

 Abhishek Sharma batting
15 പന്തില്‍ 24 റണ്‍സ്; മിന്നും തുടക്കം, പക്ഷേ അധികം നീണ്ടില്ല; സഞ്ജു മടങ്ങി
Summary

t20 world cup: Abhishek Sharma finally finding his rhythm and bringing up his maiden fifty of the tournament against Zimbabwe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com