സീഫെര്‍ടിന്റെ 65 റണ്‍സ്; അഫ്​ഗാൻ സ്പിൻ പരീക്ഷ പാസായി കിവികൾ

ന്യൂസിലന്‍ഡിന് 5 വിക്കറ്റ് ജയം
New Zealand's Tim Seifert plays a shot during the ICC Men's T20 World Cup 2026 cricket match
ടിം സീഫെർട് T20 World Cuppti
Updated on
1 min read

ചെന്നൈ: ടി20 ലോകകപ്പില്‍ വിജയത്തോടെ തുടക്കമിട്ട് ന്യൂസിലന്‍ഡ്. അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തില്‍ അവര്‍ 5 വിക്കറ്റ് വിജയം സ്വന്തമാക്കി. അഫ്ഗാനിസ്ഥാന്‍ മുന്നില്‍ വച്ച 183 റണ്‍സ് വിജയ ലക്ഷ്യം 17.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ കിവികള്‍ അടിച്ചെടുത്തു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറാണ് സ്വന്തമാക്കിയത്.

തുടക്കത്തില്‍ പതറിയ അവരെ ഓപ്പണര്‍ ടീം സീഫെര്‍ടിന്റെ അര്‍ധ സെഞ്ച്വറിയാണ് രക്ഷിച്ചത്. താരം 42 പന്തില്‍ 7 ഫോറും 3 സിക്‌സും സഹിതം 65 റണ്‍സെടുത്തു. ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവികള്‍ക്ക് 14 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു.

എന്നാല്‍ സീഫെര്‍ടിനൊപ്പം ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ എന്നിവരുടെ അവസരോചിത ഇന്നിങ്‌സുകളും കിവീസ് ജയം എളുപ്പമാക്കി. ഗ്ലെന്‍ ഫിലിപ്‌സ് 7 ഫോറും ഒരു സിക്‌സും സഹിതം 25 പന്തില്‍ 42 റണ്‍സെടുത്തു. മാര്‍ക് ചാംപ്യന്‍മാന്‍ 28 റണ്‍സും കണ്ടെത്തി.

ഡാരില്‍ മിച്ചല്‍ 14 പന്തില്‍ 25 റണ്‍സും സാന്റ്‌നര്‍ 8 പന്തില്‍ 17 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു ടീമിനെ ജയത്തിലെത്തിച്ചു.

New Zealand's Tim Seifert plays a shot during the ICC Men's T20 World Cup 2026 cricket match
വാംഖ‍ഡെയിലെ, 'മാന്ത്രികനായ സൂര്യ'!

അഫ്ഗാനായി മുജീബ് യുആര്‍ റഹ്മാന്‍ രണ്ട് വിക്കറ്റെടുത്തു. അസ്മതുല്ല ഒമര്‍സായ്, ക്യാപ്റ്റന്‍ റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ 35 പന്തില്‍ 63 റണ്‍സ് വാരിയ ഗുല്‍ബദിന്‍ നയ്ബിന്റെ ബാറ്റിങാണ് അഫ്ഗാന് കരുത്തായത്. താരം 4 സിക്‌സും 3 ഫോറും പറത്തി.

റഹ്മാനുല്ല ഗുര്‍ബാസ് (27), സെദിഖുല്ല അടല്‍ (29), ഡാര്‍വിഷ് റസൂലി (20), അസ്മതുല്ല ഒമര്‍സായ് (7 പന്തില്‍ 14) എന്നിവരും പൊരുതി. വെറ്ററന്‍ താര മുഹമ്മദ് നബി 7 പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.

ന്യൂസിലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ 2 വിക്കറ്റെടുത്തു. മാറ്റ് ഹെന്റി, ജേക്കബ് ഡഫി, രചിന്‍ രവീന്ദ്ര എന്നിര്‍ ഓരോ വിക്കറ്റെടുത്തു.

New Zealand's Tim Seifert plays a shot during the ICC Men's T20 World Cup 2026 cricket match
നായ്ബ് നയിച്ചു! കിവികള്‍ക്ക് മുന്നില്‍ 183 റണ്‍സ് ലക്ഷ്യം
Summary

T20 World Cup, afghanistan vs new zealand: New Zealand recorded their highest run-chase in the history of the tournament

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com