നായ്ബ് നയിച്ചു! കിവികള്‍ക്ക് മുന്നില്‍ 183 റണ്‍സ് ലക്ഷ്യം

​ഗുൽബാദിന്‍ നായ്ബ് 35 പന്തില്‍ 63 റണ്‍സ്
Gulbadin Naib batting
ഗുല്‍ബദിന്‍ നായ്ബ് T20 World CupPTI
Updated on
1 min read

ചെന്നൈ: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനു മുന്നില്‍ 183 റണ്‍സ് വിജയ ലക്ഷ്യം വച്ച് അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറുയര്‍ത്തി.

35 പന്തില്‍ 63 റണ്‍സ് വാരിയ ​ഗുൽബാദിന്‍ നായ്ബിന്റെ ബാറ്റിങാണ് അഫ്ഗാന് കരുത്തായത്. താരം 4 സിക്‌സും 3 ഫോറും പറത്തി.

Gulbadin Naib batting
ബാറ്റിങ്ങില്‍ വിറച്ചു, പന്തെറിഞ്ഞ് പിടിച്ചു; ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

റഹ്മാനുല്ല ഗുര്‍ബാസ് (27), സെദിഖുല്ല അടല്‍ (29), ഡാര്‍വിഷ് റസൂലി (20), അസ്മതുല്ല ഒമര്‍സായ് (7 പന്തില്‍ 14) എന്നിവരും പൊരുതി. വെറ്ററന്‍ താര മുഹമ്മദ് നബി 7 പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.

ന്യൂസിലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ 2 വിക്കറ്റെടുത്തു. മാറ്റ് ഹെന്റി, ജേക്കബ് ഡഫി, രചിന്‍ രവീന്ദ്ര എന്നിര്‍ ഓരോ വിക്കറ്റെടുത്തു.

Gulbadin Naib batting
കൂട്ടത്തകര്‍ച്ചയിലും ഒറ്റയാള്‍ പോരാട്ടം, സൂപ്പര്‍ ഇന്നിങ്‌സുമായി സൂര്യകുമാര്‍, യുഎസ്എയ്ക്ക് 162 റണ്‍സ് വിജയലക്ഷ്യം
Summary

T20 World Cup, afghanistan vs new zealand: Seasoned Gulbadin Naib made a free-flowing fifty but Afghanistan settled for slightly below-par 182 for six against New Zealand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com