ഇംഗ്ലണ്ടിനെ ഒതുക്കി നേപ്പാള്‍; ജയിക്കാന്‍ 185 റണ്‍സ്

ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ്
England's Jacob Bethell, left, celebrates his half-century with captain Harry Brook
england vs nepalpti
Updated on
1 min read

മുംബൈ: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ 184 റണ്‍സില്‍ ഒതുക്കി നേപ്പാള്‍. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. നേപ്പാള്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്താനുള്ള ഇംഗ്ലീഷ് മോഹം നടന്നില്ല. അവര്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 184ല്‍ എത്തിയത്.

ജേക്കബ് ബേതേല്‍, ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത്. വില്‍ ജാക്‌സിന്റെ കാമിയോ ഇന്നിങ്‌സ് സ്‌കോര്‍ 184ല്‍ എത്തിച്ചു.

England's Jacob Bethell, left, celebrates his half-century with captain Harry Brook
ഇന്ത്യ- പാക് പോരാട്ടം നടക്കും? ചര്‍ച്ച ചെയ്യാന്‍ ഐസിസി പ്രതിനിധികള്‍ പാകിസ്ഥാനില്‍

ബേതേല്‍ 35 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 55 റണ്‍സെടുത്തു. ബ്രൂക്ക് 32 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം 53 റണ്‍സും കണ്ടെത്തി. വില്‍ ജാക്‌സ് 18 പന്തില്‍ 4 സിക്‌സും ഒരു ഫോറും സഹിതം 39 റണ്‍സ് വാരി. ഓപ്പണര്‍ ജോസ് ബട്‌ലറാണ് തിളങ്ങിയ മറ്റൊരാള്‍. താരം 17 പന്തില്‍ 26 റണ്‍സെടുത്തു മടങ്ങി.

നേപ്പാളിനായി ദീപേന്ദ്ര സിങ്, നന്ദന്‍ യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഷെര്‍ മല്ല, സന്ദീപ് ലാമിചനെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

England's Jacob Bethell, left, celebrates his half-century with captain Harry Brook
സീഫെര്‍ടിന്റെ 65 റണ്‍സ്; അഫ്​ഗാൻ സ്പിൻ പരീക്ഷ പാസായി കിവികൾ
Summary

T20 World Cup, england vs nepal: half-centuries from Brook, Bethell, and a Jacks flourish pushed England to a commanding total

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com