

കൊളംബോ: പാകിസ്ഥാനും യുഎസ്എയും ടി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം പോരാട്ടത്തിനു ഇന്ന് ഇറങ്ങുകയാണ്. വൈകീട്ട് 7 മുതല്‍ കൊളംബോയിലാണ് പോരാട്ടം. പാകിസ്ഥാന്‍ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് വിജയം സ്വന്തമാക്കിയപ്പോള്‍ അമേരിക്ക ആദ്യ മത്സരത്തില്‍ ഇന്ത്യയോടു പരാജയപ്പെട്ടാണ് വരുന്നത്. ഇന്നത്തെ മത്സരത്തില്‍ പാകിസ്ഥാന്‍ തോല്‍ക്കാന്‍ സാധ്യത കാണുന്നുണ്ടെന്നു പറയുകയാണ് മുന്‍ പാക് പേസര്‍ മുഹമ്മദ് ആസിഫ്.
2024ലാണ് യുഎസ്എ ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പിനു യോഗ്യത നേടിയത്. അന്ന് അവര്‍ പാകിസ്ഥാനെ അട്ടിമറിച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. സമാന ഫലം ഇന്നും കാണമെന്നാണ് മുഹമ്മദ് ആസിഫിന്റെ പ്രവചനം.
'നിലവിലെ സാഹചര്യം കണക്കിലെത്താല്‍ ഇന്ന് അമേരിക്ക പാകിസ്ഥാനെ പരാജയപ്പെടുത്തും. ഈ ലോകകപ്പിലും തോല്‍വി സംഭവിക്കാന്‍ സാധ്യത ഞാന്‍ കാണുന്നു. യുഎസ്എ പാകിസ്ഥാനെ പരാജയപ്പെടുത്തും ഉറപ്പ്'- മുഹമ്മദ് ആസിഫ് വ്യക്തമാക്കി.
2024ലെ ലോകകപ്പില്‍ നാടകീയ പോരാട്ടത്തിനൊടുവിലാണ് യുഎസ്എ പാകിസ്ഥാനെ വീഴ്ത്തിയത്. അവസാന ഓവറില്‍ യുഎസ്എയ്ക്ക് 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹാരിസ് റൗഫാണ് അവസാന ഓവര്‍ എറിഞ്ഞത്. താരം ഈ ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്തതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു. സൂപ്പര്‍ ഓവറിലാണ് പിന്നീട് ഫലം നിര്‍ണയിക്കപ്പെട്ടത്.
സൂപ്പര്‍ ഓവറില്‍ യുഎസ്എയാണ് ആദ്യം ബാറ്റ് ചെയ്തത്. വന്‍ സമ്മര്‍ദ്ദത്തില്‍ പന്തെറിഞ്ഞ പാക് പേസര്‍ മുഹമ്മദ് ആമിര്‍ ഈ ഓവറില്‍ 3 വൈഡുകളടക്കം വിട്ടുകൊടുത്തത് 18 റണ്‍സ്. വിജയം തേടിയിറങ്ങിയ പാകിസ്ഥാന് 13 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. യുഎസ്എ അന്ന് അട്ടിമറി വിജയവും സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates