തിലക് പുറത്ത്, പിന്നാലെ ഹര്‍ദിക് ഗോള്‍ഡന്‍ ഡക്ക്; പാകിസ്ഥാന്റെ ഇരട്ട പ്രഹരം

തിലക് 24 പന്തില്‍ 25 റണ്‍സ്
Pakistan 's players wait for the third umpire's decision for the wicket of India's captain Suryakumar Yadav
T20 World Cup ap
Updated on
1 min read

കൊളംബോ: ടി20 ലോകകപ്പില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്ഥാന്‍. 15ാം ഓവറിലെ 2, 3 പന്തുകളില്‍ തിലക് വര്‍മയേയും പിന്നാലെ ഹര്‍ദിക് പാണ്ഡ്യയേയും പാകിസ്ഥാന്‍ മടക്കി. ഇഷാനെ മടക്കിയ സയിം അയൂബാണ് അടുത്ത വരവില്‍ തിലകിനേയും പിന്നാലെ ഗോള്‍ഡന്‍ ഡക്കായി ഹര്‍ദികിനേയും മടക്കിയാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. തിലക് 24 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 25 റണ്‍സുമായി പുറത്തായി. നിലവിൽ ഇന്ത്യക്ക് 4 വിക്കറ്റുകൾ നഷ്ടമായി.

പാകിസ്ഥാനെതിരെ കൗണ്ടര്‍ അറ്റാക്കുമായി കളം വാണ ഇഷാന്‍ കിഷനെ മടക്കിയാണ് പാകിസ്ഥാന്‍ ബ്രേക്ക് ത്രൂ കളിയില്‍ സ്വന്തമാക്കിയത്. താരം അര്‍ധ സെഞ്ച്വറി തൂക്കി മടങ്ങി. 27 പന്തില്‍ ഇഷാന്‍ 50 റണ്‍സിലെത്തിയ ഇഷാന്‍ 40 പന്തില്‍ 77 റണ്‍സുമായി മടങ്ങി. 10 ഫോറും 3 സിക്‌സും സഹിതമാണ് ഇഷാന്‍ പാക് ബൗളിങിനെ ആക്രമിച്ചത്.

പാകിസ്ഥാന്‍ സ്പിന്‍മാരെ വച്ചാണ് ഇന്ത്യയെ പരീക്ഷിക്കുന്നത്. ഇഷാന്റെ മുന്നില്‍ പക്ഷേ അതു വിലപ്പോയില്ല. ഒടുവില്‍ സ്പിന്നറായ സയിം അയൂബ് തന്നെ ഇഷാനെ മടക്കി. താരത്തിന്റെ പന്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ക്ലീന്‍ ബൗള്‍ഡായി.

Pakistan 's players wait for the third umpire's decision for the wicket of India's captain Suryakumar Yadav
ഇഷാനെ പുറത്താക്കി സയിം അയൂബ്; പാകിസ്ഥാന് ബ്രേക്ക് ത്രൂ

ടോസ് നേടി പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ആദ്യ ഓവര്‍ എറിയാനെത്തിയ പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ആഘ ഇന്ത്യയെ ഞെട്ടിച്ചാണ് തുടങ്ങിയത്. പാകിസ്ഥാന്‍ നടപ്പാക്കിയ തന്ത്രം തുടക്കം തന്നെ ഫലിച്ചു. അപകടകാരിയായ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ആഘ മടക്കി ഇന്ത്യയെ ഞെട്ടിച്ചു.

ആദ്യ ഓവറിലെ അവസാന പന്തില്‍ ഷഹീന്‍ അഫ്രീദിക്ക് ക്യാച്ച് നല്‍കിയാണ് അഭിഷേകിന്റെ പുറത്താകല്‍. താരം റണ്ണൊന്നുമെടുക്കാതെ മടങ്ങി.

Pakistan 's players wait for the third umpire's decision for the wicket of India's captain Suryakumar Yadav
നമീബിയയെ വീഴ്ത്തി; പ്രതീക്ഷയുമായി യുഎസ്എ
Summary

T20 World Cup, india vs pakistan:  Tilak Varma and Hardik Pandya have fallen in successive deliveries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com