സഞ്ജു മുതല്‍... തിലക് വരെ, അടിയോടടി; റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി ഇന്ത്യ 'ഒരേ മൂഡ്!'

സിംബാബ്‌വെ താണ്ടണം 257 റണ്‍സ്
Hardik Pandya batting
t20 world cupx
Updated on
2 min read

ചെന്നൈ: സിംബാബ്‍വെക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ റെക്കോര്‍ഡ് സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ. ഒരു ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടീം ടോട്ടല്‍ റെക്കോര്‍ഡും ഇന്ത്യ സ്വന്തം പേരിലാക്കി. 20 ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയത് 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോര്‍. സഞ്ജു സാംസണ്‍ മുതല്‍ തിലക് വര്‍മ വരെ എല്ലാവരും മിന്നും ഫോമില്‍ ബാറ്റ് വീശി. അഭിഷേക് ശര്‍മയും പിന്നാലെ ഹര്‍ദിക് പാണ്ഡ്യയും അര്‍ധ സെഞ്ച്വറി നേടി. ഇറങ്ങിയ എല്ലാവരും സിക്‌സുമടിച്ചു. 17 സിക്‌സുകളാണ് ഇന്ത്യ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അടിച്ചു കൂട്ടിയത്.

അഭിഷേക് ശര്‍മ മിന്നും അര്‍ധ സെഞ്ച്വറിയുമായി ഫോമിലേക്ക് വന്നു. തിലക് വര്‍മ തണുപ്പന്‍ ബാറ്റിങ് മാറ്റി കത്തിക്കയറി. കിടിലന്‍ കാമിയോ ഇന്നിങ്‌സുമായി ഹര്‍ദിക് പാണ്ഡ്യയും തിളങ്ങി. ഒപ്പം മൂന്നാമനായി ഇറങ്ങി ഇഷാന്‍ കിഷനും തന്റേതായ സംഭവാന നല്‍കി. സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ഓപ്പണിങ് വീണ്ടും വന്നതോടെ ഇന്ത്യയുടെ കളി അടിമുടി മാറുന്ന കാഴ്ചയായിരുന്നു. മികച്ച തുടക്കമിട്ടാണ് സഞ്ജു മടങ്ങിയത്.

ടോസ് നേടി സിംബാബ്‌വെ ബൗളിങെടുക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് നിര്‍ത്തിയ ഇടത്തു നിന്നായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാരുടെ തുടക്കം. സഞ്ജുവും അഭിഷേകും ചേര്‍ന്നാണ് ഇന്നിങ്‌സ് തുടങ്ങിയത്. അതിവേഗമാണ് ഇരുവരും സ്‌കോര്‍ ചെയ്തത്. 3.4 ഓവറില്‍ ടീം സ്‌കോര്‍ 48ല്‍ എത്തിയപ്പോഴാണ് സഞ്ജുവിനെ മടക്കി സിംബാബ്‌വെ കൂട്ടുകെട്ട് പൊളിച്ചത്. ടൂര്‍ണമെന്റില്‍ ആദ്യമായി ഇന്ത്യന്‍ ഓപ്പണിങ് ക്ലച്ച് പിടിച്ച ദിവസം കൂടിയാണിന്ന്. പിന്നീടെത്തിയ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനുമെല്ലാം മിന്നും തുടക്കം ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാനുള്ള കരുത്തു പകര്‍ന്നു.

Hardik Pandya batting
0, 0, 0, 14 ഒടുവില്‍... അഭിഷേക് ഫോമില്‍ എത്തി! അര്‍ധ സെഞ്ച്വറി

മുസര്‍ബാനിയുടെ പന്തില്‍ സഞ്ജുവിനെ റയാന്‍ ബുല്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സഞ്ജു 15 പന്തില്‍ 24 റണ്‍സുമായി മടങ്ങി. ഇത്തവണയും മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരം വീണത്. 2 സിക്‌സും ഒരു ഫോറും അടിച്ചാണ് മലയാളി താരത്തിന്റെ മടക്കം.

മൂന്നാമനായി ഇഷാന്‍ ക്രീസിലെത്തി. താരവും മികച്ച ഷോട്ടുകളുമായി കളം വാണു. സ്‌കോര്‍ 120ല്‍ നില്‍ക്കെ ഇഷാന്‍ പുറത്ത്. താരം 24 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സെടുത്തു.

അര്‍ധ സെഞ്ച്വറിയടിച്ച് ഓപ്പണര്‍ അഭിഷേക് ശര്‍മ നിര്‍ണായക ഘട്ടത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തി. 3 പൂജ്യങ്ങള്‍ക്കും ഒരു 14 റണ്‍സിനും ശേഷമാണ് അഭിഷേക് അര്‍ധ സെഞ്ച്വറി നേടി മികവിലേക്ക് മടങ്ങിയെത്തിയത്.

4 സിക്‌സും 3 ഫോറും സഹിതം താരം 26 പന്തില്‍ 50 റണ്‍സിലെത്തി. സ്‌കോര്‍ 13 ഓവറില്‍ 150ല്‍ എത്തിയപ്പോള്‍ അഭിഷേക് പുറത്തായി. താരം 30 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 55 റണ്‍സെടുത്തു മടങ്ങി.

Hardik Pandya batting
15 പന്തില്‍ 24 റണ്‍സ്; മിന്നും തുടക്കം, പക്ഷേ അധികം നീണ്ടില്ല; സഞ്ജു മടങ്ങി

സൂര്യകുമാര്‍ യാദവാണ് നാലാമനായി മടങ്ങിയത്. താരം 13 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 33 റണ്‍സെടുത്തു. അതിനു ശേഷം ഹര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും ചേര്‍ന്നതോടെ തിരക്കഥ പാടെ മാറി.

അവസാന 31 പന്തില്‍ ഹര്‍ദികും തിലകും ചേര്‍ന്നു ബോര്‍ഡില്‍ ചേര്‍ത്തത് 84 റണ്‍സ്. ഹര്‍ദിക് 23 പന്തില്‍ 4 സിക്‌സും 2 ഫോറും സഹിതം 50 റണ്‍സടിച്ച് പുറത്താകാതെ നിന്നു.

ക്രീസിലെത്തിയ ഉടനെ രണ്ട് തുടര്‍ ഫോമുകളുമായി കളിച്ചു തുടങ്ങിയ തിലക് ഇതാദ്യമായി തന്റെ പ്രതിഭയോട് നീതി പുലര്‍ത്തി. താരം വെറും 16 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 44 റണ്‍സ് അടിച്ചെടുത്ത് പുറത്താകാതെ ഹര്‍ദികിനൊപ്പം ക്രീസില്‍ തുടര്‍ന്നു.

Summary

t20 world cup, india vs Zimbabwe: Hardik Pandya, Abhishek Sharma Fifties Help India Shatter Big Record

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com