'ശ്...ശ്... അത് ഔട്ടല്ല, അവിടെ ഇരിക്ക്!'; ഇല്ലാത്ത വിക്കറ്റിന് തുള്ളിച്ചാടി സാക്ഷി, ഭാര്യയെ നിയന്ത്രിക്കാൻ പാടുപെട്ട് ധോനി (വിഡിയോ)

ഇന്ത്യ- ഇം​ഗ്ലണ്ട് ടി20 ലോകകപ്പ് സെമി ഫൈനലിനിടെ വിഐപി ബോക്സിൽ രസകരമായ നിമിഷങ്ങൾ
T20 World Cup MS Dhonis hilarious reality check on wife Sakshi Dhonis excited celebration
MS Dhoni, Sakshi Dhoni
Updated on
1 min read

മുംബൈ: ഇം​ഗ്ലണ്ട് താരം ഔട്ടാണെന്നു തെറ്റിദ്ധരിച്ച് ​ഗാലറിയിൽ ഇരുന്നു കൈയടിച്ച് തുള്ളിച്ചാടിയ ഭാര്യ സാക്ഷിയെ നിയന്ത്രിക്കാൻ പാടുപെട്ട് ഇതിഹാസം മഹേന്ദ്ര സിങ് ധോനി. ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള ടി20 ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിനിടെയാണ് രസകരമായ സംഭവം. ഇതിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു. വാംഖഡെ സ്റ്റേഡിയത്തിൽ മത്സരം കാണാൻ നിരവധി വിവിഐപികളാണ് എത്തിയത്. ഇതിഹാസ ബാറ്റർ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറുടെ വിവാ​ഹം ഇതേ ദിവസം തന്നെയായിരുന്നു. അതിനാൽ ചടങ്ങിൽ വന്ന ശേഷമാണ് പലരും മത്സരം നേരിൽ കാണാൻ എത്തിയത്.

ഇം​ഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിനിടെയാണ് സാക്ഷിയുടെ ആവേശം. ബുംറയുടെ പന്തിൽ ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് താരം സാം കറൻ അടിച്ച പന്ത് ബുംറ റിട്ടേൺ പിടിക്കുന്നുണ്ട്. എന്നാൽ ഈ ഷോട്ട് ​ഗ്രൗണ്ട് ടച്ച് ചെയ്താണ് ബുംറയുടെ കൈയിൽ എത്തുന്നത്. അത് ക്യാച്ചാണെന്നും സാം കറൻ ഔട്ടാണെന്നും വിചാരിച്ചാണ് സാക്ഷി വിഐപി ബോക്സിൽ ഇരിക്കുന്നതിനിടെ എഴുന്നേറ്റ് തുള്ളിച്ചാടി കൈയടിച്ചത്.

എന്നാൽ അതു വിക്കറ്റല്ലെന്നും അവിടെ ഇരിക്കാനും ചിരി അടക്കാൻ പാടുപെട്ട് ധോനി സാക്ഷിയോടു പറയുന്നുണ്ട്. ധോനിക്ക് അരികിൽ നിന്നവരും സാക്ഷിയുടെ അബദ്ധത്തിൽ ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

T20 World Cup MS Dhonis hilarious reality check on wife Sakshi Dhonis excited celebration
ഒരുവേള ഇന്ത്യ വിറച്ചു, 22കാരന്റെ ബാറ്റിങ് അപാരതയില്‍! വാംഖഡെയില്‍ ബേതേല്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍

അടിമുടി ആവേശം നിറഞ്ഞു നിന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. 254 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് നേടാൻ സാധിച്ചുള്ളൂ. മാർച്ച് 8ന് നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് അടിച്ചെടുത്തത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു സാംസന്റെ ഇന്നിങ്സ് ആണ് ഇന്ത്യൻ ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 42 പന്തിലാണ് സഞ്ജു 89 റൺസ് നേടിയത്. എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. 18 പന്തിൽ 39 റൺസ് നേടി ഇഷാൻ കിഷനും 25 പന്തിൽ 43 റൺസ് നേടി ശിവം ദുബെയും ഇന്ത്യൻ ഇന്നിങ്സ് 250 കടത്തിയത്.

T20 World Cup MS Dhonis hilarious reality check on wife Sakshi Dhonis excited celebration
സഞ്ജുവിന് മുന്നില്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ച് 'പിഞ്ചോമന'; ഹീറോയ്ക്കുവേണ്ടിയുള്ള പ്രാര്‍ഥനയെന്ന് ആരാധകര്‍, വിഡിയോ
Summary

T20 World Cup: MS Dhoni's Reaction To Wife Sakshi Dhoni's Mistaken Celebration vs England Is Viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com