ആദ്യ മത്സരത്തില്‍ ഇഷാന്‍ തന്നെ ഓപ്പണര്‍, സഞ്ജു ബഞ്ചില്‍? ക്യാപ്റ്റന്റെ സൂചന

നാളെ വൈകീട്ട് ലോകകപ്പിലെ ആദ്യ പോരില്‍ ഇന്ത്യ യുഎസ്എയുമായി ഏറ്റുമുട്ടും
Ishan Kishan  batting
Ishan Kishanx
Updated on
1 min read

മുംബൈ: ടി20 ലോകകപ്പില്‍ മലയാളി താരം സഞ്ജു സാംസണ്‍ ബെഞ്ചില്‍ തന്നെയായിരിക്കുമെന്ന സൂചനകള്‍ നല്‍കി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഓപ്പണറായി ഇറങ്ങി ദക്ഷിണാഫ്രിക്കക്കെതിരായ സന്നാഹ മത്സരത്തില്‍ പവര്‍ ഹിറ്റിങുമായി അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ ആ സ്ഥാനം ഏതാണ്ട് ഉറപ്പാക്കിയ മട്ടാണ്. ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളില്‍ വമ്പന്‍ പരാജയമായത് സഞ്ജുവിന് കനത്ത അടിയായി മാറിയിരുന്നു. അവസരം കിട്ടിയ ഇഷാന്‍ അതു മുതലാക്കുകയും ചെയ്തു.

ലോകകപ്പിന്റെ ഉദ്ഘാടന ദിനമായ ഏഴിന് മൂന്നാം മത്സരത്തില്‍ ഇന്ത്യ- യുഎസ്എ പോരാട്ടം നടക്കും. ഈ മത്സരത്തില്‍ ഇഷാനായിരിക്കും അഭിഷേകിനൊപ്പം ഓപ്പണ്‍ ചെയ്യുക എന്ന പരോക്ഷ സൂചനകളാണ് ക്യാപ്റ്റന്‍ നല്‍കുന്നത്. സമീപ ദിവസങ്ങളില്‍ ഇഷാന്‍ മികച്ച ബാറ്റിങാണ് പുറത്തെടുത്തതെന്നു സൂര്യ വ്യക്തമാക്കി.

'കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ അദ്ദേഹം കളിച്ച രീതി നോക്കു. അന്താരാഷ്ട്ര ക്രിക്കറ്റിലാണ് നാം ഇക്കാര്യം ശ്രദ്ധിച്ചത്. എന്നാല്‍ അങ്ങനെയല്ല. ആഭ്യന്തര മത്സരങ്ങളിലും സമാന ഫോമിലാണ് ഇഷാന്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇതേ രീതിയിലാണ് അദ്ദേഹം ബാറ്റ് വീശിയത്. ടി20 പരമ്പരയില്‍ അദ്ദേഹം മൂന്നാം സ്ഥാനത്ത് കളിച്ചു. സന്നാഹ മത്സരത്തില്‍ ഓപ്പണറായി. ഏത് സ്ഥാനം കൊടുത്താലും ബാറ്റിങ് മികവിനു കുറവ് വരുന്നില്ല. ഒന്നുറപ്പിച്ചോളു അദ്ദേഹം മൂന്നാം നമ്പറില്‍ താഴെ ബാറ്റ് ചെയ്യാന്‍ ഇറങ്ങില്ല. ഇനി മൂന്നാം സ്ഥാനം കഴിഞ്ഞ് ഇറക്കിയാലും അദ്ദേഹം ഇങ്ങനെ തന്നെ മികവോടെ ബാറ്റ് ചെയ്യുമെന്നു ഞങ്ങള്‍ക്കുറപ്പുണ്ട്'- സൂര്യകുമാര്‍ വ്യക്തമാക്കി.

Ishan Kishan  batting
'ലോകകപ്പില്‍ 300ന് മുകളില്‍ സ്‌കോറുകള്‍ കാണാം'; പ്രവചിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ അവസാന പോരാട്ടത്തില്‍ ഇഷാനാണ് സഞ്ജുവിനു പകരം വിക്കറ്റ് കീപ്പറായത്. അന്നും താരം ബാറ്റിങില്‍ തിളങ്ങിയത്. അതിനു ശേഷമാണ് അവസാന ഘട്ടത്തില്‍ ഇഷാന് കീപ്പിങ് ഗ്ലൗ കൈമാറിയത്. അതോടെ തന്നെ ഇന്ത്യയുടെ ലോകകപ്പ് ഇലവന്റെ കാര്യത്തില്‍ വ്യക്തത വന്നിരുന്നു.

പരമ്പരയില്‍ 5 ഇന്നിങ്‌സുകളില്‍ നിന്നു വെറും 46 റണ്‍സ് മാത്രമാണ് സഞ്ജു സ്‌കോര്‍ ചെയ്തത്. ഇഷാന്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നു വാരിയത് 215 റണ്‍സും. കാര്യവട്ടത്ത് താരം43 പന്തില്‍ 103 അടിച്ച് കത്തുന്ന ഫോം മുഴുവനായും പുറത്തെടുക്കുകയും ചെയ്തു.

പരിക്കു മാറി തിലക് വര്‍മ കൂടി ടീമിലേക്ക് തിരിച്ചെത്തുകയും അദ്ദേഹം മിന്നും ഫോമില്‍ ബാറ്റ് വീശുകയും ചെയ്തതോടെ സഞ്ജുവിന്റെ ഇലവനിലേക്കുള്ള വരവ് ഏറെക്കുറെ അടഞ്ഞതായി കണക്കാക്കാം. നിലവിലെ സാഹചര്യത്തില്‍ അന്തിമ ഇലവനിലേക്ക് മലയാളി താരം എത്തുന്നത് സംശയത്തിലാണ്.

Ishan Kishan  batting
എത്ര സിക്‌സും ഫോറും തൂക്കും! ട്രെന്‍ഡിങ് ലിസ്റ്റിലെ 'ടി20'
Summary

India captain Suryakumar Yadav has almost confirmed Ishan Kishan as the opener for the T20 World Cup 2026 opening match against the USA

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com