'സഞ്ജു കത്തിച്ചു, ഞങ്ങൾ ആസ്വദിച്ചു അടിച്ചു; എതിര്‍ ബൗളര്‍മാര്‍ പേടിക്കണം'

സിംബാബ്‌വെക്കെതിരായ പോരിലെ ടീം സമീപനത്തെക്കുറിച്ച് തിലക് വർമ
Tilak Varma batting
Tilak Varmax
Updated on
2 min read

ചെന്നൈ: ആക്രമണാത്മക ബാറ്റിങ് സമീപനം തന്നെയായിരിക്കും ടീം സ്വീകരിക്കുക എന്നു വ്യക്തമാക്കി ഇന്ത്യന്‍ ബാറ്റര്‍ തിലക് വര്‍മ. സിംബാബ്‌വെക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തിലെ മികച്ച ബാറ്റിങ് പ്രകടനത്തിനു പിന്നാലെയാണ് തിലക് ഇന്ത്യന്‍ ബാറ്റര്‍മാരുടെ സമീപനത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഇന്ത്യന്‍ ബാറ്റര്‍മാരുടെ അഗ്രസീവ് സമീപനം എതിര്‍ ബൗളര്‍മാരില്‍ ഭീതിയുണ്ടാക്കുന്നുണ്ടെന്നും തിലക് പറയുന്നു. മത്സര ശേഷം നടന്ന പത്ര സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സിംബാബ്‌വെക്കെതിരെ ഇന്ത്യ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഇന്ത്യ മത്സരത്തില്‍ 72 റണ്‍സ് വിജയം സ്വന്തമാക്കുകയും ചെയ്തു.

'ഒരു ടീമെന്ന നിലയില്‍ ആക്രമണാത്മക സമീപനമാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. തുടക്കത്തില്‍ മൂന്നോ നാലോ വിക്കറ്റ് വീണാലും സമീപനം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. അതിപ്പോ എന്തു സാഹചര്യമാണെങ്കിലും ഒരേ താളത്തില്‍ ബാറ്റ് ചെയ്യുകയാണ് ലക്ഷ്യമിടുന്നത്.'

Tilak Varma batting
വിജയാഹ്ളാദത്തിനിടെ ദുഃഖ വാര്‍ത്ത, റിങ്കു സിങ്ങിന്റെ പിതാവ് അന്തരിച്ചു, താരം മടങ്ങി

റിങ്കു സിങിനു പകരം പ്ലെയിങ് ഇലവനിലെത്തിയ സഞ്ജു സാംസണെ തിലക് പ്രത്യേകം എടുത്തു പറഞ്ഞു. 15 പന്തില്‍ 24 റണ്‍സെടുത്ത് സഞ്ജു മിന്നും തുടക്കമിട്ടാണ് മടങ്ങിയത്.

'ഓപ്പണര്‍മാര്‍ 4 ഓവറില്‍ 48 റണ്‍സ് ചേര്‍ത്ത് സഹായിച്ചു. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കുന്നത് സുപ്രധാനമാണ്. പിന്നീട് വരുന്ന മൂന്ന്, നാല്, അഞ്ച് നമ്പര്‍ ബാറ്റര്‍മാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന തുടക്കം പ്രധാനപ്പെട്ടതാണ്. ആ തുടക്കം പിന്തുടരാന്‍ പിന്നീടെത്തുന്നവര്‍ക്ക് പ്രേരണ കിട്ടും.'

'സഞ്ജു മികച്ച രീതിയില്‍ തന്നെയാണ് തുടക്കമിട്ടത്. അതാണ് വേണ്ടിയിരുന്നത്. ഓരോ പന്തും അടിക്കും എന്ന ഭയം എതിര്‍ ബൗളര്‍മാരില്‍ കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.'

ദക്ഷിണാഫ്രിക്കയ്ക്കെതിരായ സൂപ്പര്‍ എട്ട് പോരില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ മോശം പ്രകടനമാണ് പുറത്തെടുത്തത്. ആ തോല്‍വിക്കു ശേഷം ഇന്ത്യന്‍ ബാറ്റര്‍മാര്‍ പഴയ കളികളുടെ വിഡിയോ കണ്ടു. അതോടെ ടീമിന്റെ ആത്മവിശ്വാസം കൂടിയെന്നു തിലക് പറയുന്നു.

Tilak Varma batting
'സഞ്ജു കളിക്കും കീപ്പറുമാകും'! ഇളകി മറിഞ്ഞ് ചെപ്പോക്ക്, സിഎസ്കെയുടെ സ്വന്തം 'ചേട്ടന്' ഹോം ​​ഗ്രൗണ്ടിൽ വരവേൽപ്പ് (വിഡിയോ)

'കളിക്കു മുന്‍പ് ഞങ്ങള്‍ വിശദമായി ചര്‍ച്ചകള്‍ ചെയ്തു. നല്ല മാനസിക അവസ്ഥയോടെ മുന്നോട്ടു പോകാനാണ് ശ്രമിച്ചത്. അതിനു സാധിച്ചു. കഴിഞ്ഞ വര്‍ഷം ടീം കളിച്ച ചില കളികളുടെ വിഡിയോ വീണ്ടും കണ്ടു. എങ്ങനെയാണ് ഞങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ കളിച്ചതെന്നു കണ്ടു. അതോടെ ആത്മവിശ്വാസം തിരികെ കിട്ടി. ഞങ്ങള്‍ ആ പ്രകടനങ്ങള്‍ നന്നായി ആസ്വദിച്ചു.'

'ഗൗതം സാര്‍ ഞങ്ങളോട് ആവശ്യപ്പെട്ടത് കഴിഞ്ഞ വര്‍ഷം കളിച്ച ക്രിക്കറ്റ് ബ്രാന്‍ഡാണ് നമുക്കു വേണ്ടത് എന്നാണ്. (ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ പരമ്പകള്‍). അതിനാല്‍ സാഹചര്യം എന്തായാലും ഓരോരുത്തരും അവരുടെ കളി നന്നായി ആസ്വദിച്ച് കളിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.'

'ക്രിക്കറ്റില്‍ മാനസികാവസ്ഥയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഒരു വിക്കറ്റ് നഷ്ടപ്പെട്ടാലും പിന്നീടെത്തുന്നവരും കൂറ്റന്‍ ഷോട്ട് കളിക്കുക എന്നതാണ്. അത് എതിര്‍ ടീമില്‍ അങ്കലാപ്പുണ്ടാക്കും. ഒരു ടീമെന്ന നിലയില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഈ താളം മുന്നോട്ടു കൊണ്ടു പോകുകയാണ് വേണ്ടത്. ആക്രമണാത്മക സമീപനം മാറ്റേണ്ടതില്ല എന്നതു തന്നെയാണ് ടീമിന്റെ ഒറ്റക്കെട്ടായ തീരുമാനം'- തിലക് വ്യക്തമാക്കി.

Tilak Varma batting
ഇന്ത്യ 256 അടിച്ചു, ഇനി സിംബാബ്‌വെയെ എത്ര റണ്‍സിന് തോല്‍പ്പിക്കണം? 'നെറ്റ് റണ്‍റേറ്റ് കടമ്പ' ഇങ്ങനെ
Summary

Tilak Varma backed India to stick to their aggressive template in the ongoing T20 World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com