ബും ബുംറ...; പവര്‍ പ്ലേയില്‍ പതറി ദക്ഷിണാഫ്രിക്ക, മൂന്ന് വിക്കറ്റ് നഷ്ടം

South Africa falters in war play, loses three wickets
വിക്കറ്റ് നേട്ടത്തില്‍ ബുംറ
Updated on
1 min read

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായി.

ഇന്നിങ്‌സിന്റെ രണ്ടാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ (6) ജസ്പ്രിത് ബുംറ ബൗള്‍ഡാക്കി. മൂന്നാം ഓവറില്‍ എയ്ഡന്‍ മാര്‍ക്രവും (4) മടങ്ങി. അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ മിഡ് ഓഫില്‍ ഹര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. സ്‌കോര്‍ 20 നില്‍ക്കെ റ്യാന്‍ റിക്കിള്‍ട്ട(7)ണും പുറത്തായി. ബുംറയ്ക്ക് തന്നെയായിരുന്നു വിക്കറ്റ്.

അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 11 ഓവറില്‍ മൂന്നിന് 101 എന്ന നിലയിലാണ്. ഡിവാള്‍ഡ് ബ്രേവിസ് (38), ഡേവിഡ് മില്ലര്‍ (40) എന്നിവരാണ് ക്രീസില്‍. ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ അവസാനം കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

നേരത്തെ, ക്യാപറ്റന്‍ എയ്ഡന്‍ മാര്‍ക്രം ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വാഷിങ്ടണ്‍ സുന്ദര്‍ സ്ഥാനം നിലനിര്‍ത്തി. അക്ഷര്‍ പട്ടേലിന് അവസരം ലഭിച്ചില്ല. അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്ക നാല് മാറ്റം വരുത്തി. മാര്‍ക്കോ ജാന്‍സന്‍, ലുംഗി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ തിരിച്ചെത്തി.

Summary

T20 worldcup 2026|india VS south africa match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com