സഞ്ജു പ്ലേയിങ് ഇലവനിലുണ്ടോ? ലോകകപ്പില്‍ കന്നി അങ്കത്തിനിറങ്ങാന്‍ ഇന്ത്യ, എതിരാളി അയര്‍ലാന്‍ഡ്‌

ഇന്ത്യന്‍ സമയം വൈകിട്ട് മുതലാണ് മത്സരം.സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാനും
T20worldcup India vs Ireland match preview
സഞ്ജു പ്ലേയിങ് ഇലവനിലുണ്ടോ? ലോകകപ്പില്‍ കന്നി അങ്കത്തിനിറങ്ങാന്‍ ഇന്ത്യ, എതിരാളി അയര്‍ലണ്ട്ഫെയ്‌സ്ബുക്ക്
Updated on: 
1 min read

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ രണ്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി മൈതാനത്ത് അയര്‍ലാന്‍ഡിനെതിരെതിരെയാണ് ഇന്ത്യയുടെ കന്നി അങ്കം.

ഇന്ത്യയെ സംബന്ധിച്ച് അയര്‍ലാന്‍ഡ്‌ പറ്റിയ എതിരാളികള്‍ അല്ലെങ്കിലും അപകടകാരികളായ താരങ്ങളെ ഭയക്കണം. നേരത്തെ സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിട്ടത് ഇതേ ഗ്രൗണ്ടിലാണെന്നതിന്റെ മുന്‍തൂക്കം ഇന്ത്യക്കുണ്ട്. എന്നാല്‍ അയര്‍ലാന്‍ഡ്‌ ആദ്യമായാണ് ഈ ഗ്രൗണ്ടില്‍ മത്സരത്തിനിറങ്ങുന്നത്. പാകിസ്താന്‍, കാനഡ, യു.എസ് ടീമുകള്‍ക്കൂടി ഉള്‍പ്പെട്ട ഗ്രൂപ് എയില്‍നിന്ന് ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍ കടക്കാന്‍ മികച്ച ജയം തന്നെ ലക്ഷ്യമിടുന്നുണ്ട് ഇന്ത്യ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രോഹിത് ശര്‍മക്കൊപ്പം ആരാകും ഇന്ത്യക്കായി ഓപ്പണറായി ഇറങ്ങുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ലോകകപ്പിന് മുമ്പ് ബംഗ്ലാദേശിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണാണ് രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്തത്. എന്നാല്‍ വിരാട് കോഹ് ലി തിരിച്ചെത്തിയാല്‍ രോഹിത്തും കോഹ് ലിയും ഓപ്പണറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യശസ്വി ജയ്‌സ്വാള്‍ ഓപ്പണറായി ടീമിലുണ്ടെങ്കിലും ഐപിഎല്ലില്‍ ഓപ്പണറായി ഇറങ്ങി റണ്‍വേട്ടയില്‍ ഒന്നാമത് എത്തിയ കോഹ് ലി തന്നെ ലോകകപ്പിലും ഓപ്പണറാകുമെന്നാണ് സൂചന. ഒരു പക്ഷെ കോഹ് ലി ഓപ്പണറായി ഇറങ്ങിയാല്‍ യശസ്വി പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്താവും. മൂന്നാം നമ്പറില്‍ സഞ്ജു സാംസണ് സാധ്യത തെളിയുകയും ചെയ്യും.

T20worldcup India vs Ireland match preview
ത്രില്ലര്‍ പോരാട്ടത്തില്‍ ജയം; ജബിയുറിനെ വീഴ്ത്തി കോക്കോ ഗഫ് ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍

നാസൗ സ്റ്റേഡിയത്തിലെ ഡ്രോപ്പ് ഇന്‍ പിച്ചിന്റെ പ്രവചനാതീത സ്വഭാവം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. തിങ്കളാഴ്ച നടന്ന ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 76 റണ്‍സിന് ഓള്‍ ഔട്ടായെങ്കിലും ദക്ഷിണാഫ്രിക്കയുടെ വിജയവും അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ട് തന്നെ ഏറെ കരുതി തന്നെയാകും ഇന്ത്യ കളിക്കുക.

ഇന്ത്യന്‍ സമയം വൈകിട്ട് മുതലാണ് മത്സരം.സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാനും. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഹോട്സ്റ്റാറില്‍ സൗജന്യമായി മത്സരം കാണാനാവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com