

റോത്തക്ക്: പരിശീലനത്തിനിടെ ബാസ്‌കറ്റ്ബോള്‍ പോസ്റ്റ് ദേഹത്ത് വീണ് ദേശീയ താരത്തിന് ദാരുണാന്ത്യം. 16 വയസുകാരനായ ഹാര്‍ദിക് രാത്തിയാണ് മരിച്ചത്. ഹരിയാനയിലെ ലഖാന്‍ മാജ്രയിലുള്ള ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലായിരുന്നു അപകടം.
തനിച്ച് പരിശീലനം നടത്തുകയായിരുന്ന ഹര്‍ദിക് ബാസ്‌കറ്റ്ബോള്‍ വളയത്തില്‍ തൂങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. പോസ്റ്റ് വളഞ്ഞ് ഹാര്‍ദിക്കിന്റെ നെഞ്ചിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
സമീപത്തുണ്ടായിരുന്നവര്‍ സഹായത്തിനായി ഓടിയെത്തി പോസ്റ്റ് ഉയര്‍ത്തിമാറ്റിയെങ്കിലും, ഹര്‍ദിക് മരണത്തിന് കീഴടങ്ങുകയായിരുന്നു. കളിസ്ഥലത്തെ ഉപകരണങ്ങളുടെ അവസ്ഥയും സുരക്ഷാ ക്രമീകരണങ്ങളും ഉള്‍പ്പെടെ, അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സംസ്ഥാന ഒളിമ്പിക് അസോസിയേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുന്‍പ് ബഹദൂര്‍ഗഡിലെ ഹോഷിയാര്‍ സിങ്് സ്റ്റേഡിയത്തില്‍ അമന്‍ എന്ന 15 വയസുകാരനും സമാന രീതിയില്‍ മരച്ചിരുന്നു. പരിശീലനത്തിനിടെ ബാസ്‌കറ്റ്ബോള്‍ പോസ്റ്റ് തകര്‍ന്ന് ദേഹത്ത് വീഴുകയായിരുന്നു. അമനെ ചികിത്സയ്ക്കായി ഉടന്‍ റോത്തക്ക് പിജിഐയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates