ആഴ്സണലിനെതിരെ ​ഹാട്രിക്ക് നേടിയ ഒരേയൊരു ടോട്ടനം താരം! ഇതിഹാസം ടെറി ഡൈസൻ അന്തരിച്ചു

10 വർഷത്തോളം ടോട്ടനത്തിനായി കളിച്ചു, മരണം 91ാം വയസിൽ
Terry Dyson death
Terry Dysonx
Updated on
1 min read

ലണ്ടൻ: ടോട്ടനം ഹോട്സ്പർ ഇതിഹാസ താരം ടെറി ഡൈസൻ അന്തരിച്ചു. ആഴ്സണലിനെതിരെ ഹാട്രിക്ക് നേടിയ ഒരേയൊരു ടോട്ടനം താരമെന്ന അപൂർവ റെക്കോർഡ് ഇപ്പോഴും കൊണ്ടുനടക്കുന്ന താരമാണ് ടെറി. 91 വയസായിരുന്നു. ഫുൾഹാം, കോൾചെസ്റ്റർ, ​ഗിൽഡ്ഫോർ‍ഡ് ടീമുകൾക്കായും ടെറി കളിച്ചിട്ടുണ്ട്. 10 വർഷത്തോളം ടോട്ടനം ജേഴ്സി ധരിച്ചു കളിച്ച ടെറി 209 മത്സരങ്ങളിൽ നിന്നു 55 ​ഗോളുകൾ നേടിയിട്ടുണ്ട്. 1960 കളിലെ ഏറ്റവും നിർണായകമായ രണ്ട് ഫൈനലുകളിൽ ടേട്ടനത്തിനായി വല ചലിപ്പിച്ച താരവും ടെറി തന്നെ.

1960-61 സീസണിൽ ബിൽ നിക്കോൾസന്റെ കീഴിൽ ഫസ്റ്റ് ഡിവിഷനും എഫ്എ കപ്പും സ്വന്തമാക്കിയ ടോട്ടനം ടീമിന്റെ സുപ്രധാന അം​ഗമായിരുന്നു ടെറി ഡൈസൻ. 20ാം നൂറ്റാണ്ടിൽ ആഭ്യന്തര ഡബിൾ നേട്ടം സ്വന്തമാക്കിയ ആദ്യ ഇം​ഗ്ലീഷ് ടീമന്നെ ചരിത്ര നേട്ടവും ടോട്ടനം അന്ന് കുറിച്ചു.

Terry Dyson death
മെഡൽ ഉറപ്പിച്ച് ഇന്ത്യ! ത്രില്ലറിൽ ചൈനീസ് സഖ്യത്തെ തകർത്ത് ​ഗായത്രി- ട്രീസ സഖ്യം

വെംബ്ലിയിൽ ലെസ്റ്റർ സിറ്റിയെ 2-0ത്തിനു വീഴ്ത്തിയ എഫ്എ കപ്പ് ഫൈനലിൽ ഡൈസൻ ​ഗോൾ നേടിയിരുന്നു. ആഭ്യന്തര വിജയങ്ങൾക്ക് പുറമെ യൂറോപ്യൻ വിജയങ്ങളും സ്വന്തമാക്കാൻ നിക്കോൾസന്റെ ടീമിൽ നിർണായകമായി നിന്നതും ഡൈസൻ തന്നെ. ‍ആഭ്യന്തര ഡബിൾ നേടി 2 വർഷത്തിനു ശേഷം യൂറോപ്യൻ മേജർ കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് ക്ലബായും ടോട്ടനം മാറി.

1963ലെ യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് ഫൈനലിൽ അത്‍ലറ്റിക്കോ മാഡ്രിഡിനെതിരെ റോട്ടർഡാമിൽ വച്ച് നടന്ന പോരാട്ടത്തിൽ ടോട്ടനം 5-1നു ജയിച്ചപ്പോൾ ടെറി ഡൈസൻ രണ്ട് ​ഗോളുകൾ നേടി. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച നിമിഷങ്ങളിലൊന്നായിരുന്നു ഈ പ്രകടനം. കരിയറിനെ ശ്രദ്ധേയമാക്കിയ മറ്റൊരു നേട്ടമാണ് അദ്ദേഹം ആഴ്സണലിനെതിരെ നേടിയ ഹാട്രിക്ക് ​ഗോളുകൾ. 1961-62 സീസണിന്റെ തുടക്കത്തിലാണ് നേർത്തേൺ ലണ്ടൻ ഡാർബിയിലെ ഈ ഹാട്രിക്ക്. ആഴ്സണലിനെതിരെ ഹാട്രിക്ക്​ ​ഗോളുകൾ നേടുന്ന ഒരേയൊരു ടോട്ടനം താരമെന്ന റെക്കോർഡ് ഇന്നും ടെറി ഡൈസന്റെ പേരിൽ തകരാതെ നിൽക്കുന്നു.

Terry Dyson death
'ഓസീസ്' ടീമിൽ 10 കൊല്ലം; 39ാം വയസിൽ കന്നി സെഞ്ച്വറി 'പോർച്ചു​ഗൽ' ജേഴ്സിയിൽ!
Terry Dyson death
ക്രിമിനൽ കേസിൽ 22 വർഷം പ്രതി! മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഒടുവിൽ 'കുറ്റവിമുക്തൻ'
Summary

Tottenham Hotspur are mourning the death of Terry Dyson, the former winger who became part of one of the greatest sides in the club's history and remains the only Spurs player to score a hat-trick against Arsenal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com