50 കളിക്കാരെ കിട്ടിയിട്ടുണ്ടാവും എന്നാല്‍ റിഷഭ് പന്തിനെ പോലെ കളിക്കാന്‍ മറ്റാര്‍ക്കുമാവില്ല; കമിന്‍സിന്റെ പ്രശംസ

50 കളിക്കാര്‍ നിങ്ങള്‍ക്കുണ്ടെങ്കിലും റിഷഭ് പന്തിന്റേത് പോലെ കളിയുടൈ ഗതി തിരിക്കാന്‍ അവരിലാര്‍ക്കും സാധിക്കില്ലെന്ന് കമിന്‍സ് പറഞ്ഞു
റിഷഭ് പന്ത്/ഫയല്‍ ചിത്രം
റിഷഭ് പന്ത്/ഫയല്‍ ചിത്രം
Updated on: 
1 min read

മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനെ പ്രശംസയില്‍ മൂടി ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സ്. 50 കളിക്കാര്‍ നിങ്ങള്‍ക്കുണ്ടെങ്കിലും റിഷഭ് പന്തിന്റേത് പോലെ കളിയുടൈ ഗതി തിരിക്കാന്‍ അവരിലാര്‍ക്കും സാധിക്കില്ലെന്ന് കമിന്‍സ് പറഞ്ഞു. 

റിഷഭ് പന്ത് കളിക്കുന്നത് കാണുമ്പോള്‍ വെല്‍ ഡണ്‍ എന്ന് പറയാന്‍ തോന്നും. പന്തിന്റെ കളി കാണാന്‍ എല്ലായ്‌പ്പോഴും രസമാണ്. മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തമായി ആരെങ്കിലും കളിക്കുമ്പോള്‍ അത് ആസ്വദിക്കാന്‍ തോന്നും. അവര്‍ക്ക് ഭയമില്ല. അവരുടെ കളി കാണുമ്പോള്‍ ദൈവമേ അതുപോലെ കളിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് തോന്നും. അത്രയ്ക്കും ധൈര്യശാലിയാണ് റിഷഭ് പന്ത്, കമിന്‍സ് ചൂണ്ടിക്കാണിച്ചു. 

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് റിഷഭ് പന്ത് ഫോം വീണ്ടെടുത്ത് എത്തിയത്. സിഡ്‌നിയിലും ഗബ്ബയിലും കളിയുടെ ഗതി തിരിച്ച പന്ത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ടി20, ഏകദിന പരമ്പരയിലും മികവ് കാണിച്ചു. പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായക സ്ഥാനത്തും റിഷഭ് പന്ത് എത്തി. 

ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതോടെയാണ് ക്യാപിറ്റല്‍സിന്റെ നായകനായി റിഷഭ് പന്ത് എത്തിയത്. കഴിഞ്ഞ സീസണില്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ വലിയ മികവ് പന്തില്‍ നിന്ന് വന്നില്ല. ഇത്തവണ ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും മികവ് കാണിക്കണം എന്ന സമ്മര്‍ദം പന്തിന് മുകളിലുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com