

ന്യൂയോർക്ക്: ടി20 ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ ആഞ്ഞടിച്ച് മുഖ്യ പരിശീലകൻ ഗാരി കേസ്റ്റൻ. ടീമിൽ ഒരു ഐക്യവുമില്ല. തന്റെ ക്രിക്കറ്റ് പരിശീലന കരിയറിനിടെ ഒരിക്കലും ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടില്ലെന്നും ഗാരി കേസ്റ്റൻ അഭിപ്രായപ്പെട്ടു.
‘പാകിസ്ഥാൻ ടീമിൽ ഒരു ഐക്യവുമില്ല. അവർ ഇതിനെ ടീമെന്നാണ് വിളിക്കുന്നത്. എന്നാൽ അങ്ങനെയല്ല. താരങ്ങൾ പരസ്പരം പിന്തുണ നൽകുന്നില്ല. എല്ലാവരും വെവ്വേറെയാണ്. ഞാന്‍ ഒരുപാടു ടീമുകളുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഈ തരത്തിലുള്ള ഒരു ടീമിനെ കണ്ടിട്ടില്ല.’ ഗാരി കേസ്റ്റൻ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ലെവലിലും ഗാരി കേസ്റ്റൻ അതൃപ്തി പ്രകടിപ്പിച്ചു. ലോകത്തെ മറ്റു ടീമുകളെ അപേക്ഷിച്ച് പ്രതിഭയുടെ കാര്യത്തിലും ടീം വളരെ പിന്നിലാണെന്ന് ദക്ഷിണാഫ്രിക്കൻ മുൻ ഓപ്പണർ കൂടിയായ ഗാരി കേസ്റ്റൻ തുറന്നടിച്ചു.
ഇന്ത്യയ്ക്കെതിരായ മത്സരം എളുപ്പമല്ലെന്ന് അറിയാമായിരുന്നു. ഇന്ത്യക്ക് 120 റൺസ് മാത്രമേ ലഭിച്ചുള്ളൂ എങ്കിൽപ്പോലും, അത് എളുപ്പമായിരിക്കില്ല. എന്നാൽ ആറോ ഏഴോ ഓവർ ബാക്കിയുള്ളപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 72 എന്ന നിലയിലായിരുന്നു പാകിസ്ഥാൻ. മത്സരത്തിലെ തോൽവി നിരാശപ്പെടുത്തുന്നു. ഗാരി കേസ്റ്റൻ പറഞ്ഞു.
ടി 20 ലോകകപ്പിൽ സൂപ്പർ എട്ടിൽ കടക്കാതെ പാകിസ്ഥാൻ പുറത്തായിരുന്നു. രണ്ടു മത്സരം മാത്രം വിജയിച്ച പാകിസ്ഥാൻ ഗ്രൂപ്പിൽ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. ഇന്ത്യയും അമേരിക്കയുമാണ് എ ഗ്രൂപ്പിൽ നിന്നും സൂപ്പർ എട്ടിലേക്ക് കടന്നത്.
ടി 20 ലോകകപ്പിനു മുൻപ് ഷഹീൻ അഫ്രീഡിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ബാബർ അസമിനെ വീണ്ടും നാകനായി നിയമിച്ചിരുന്നു. ഇതോടെ ബാബറും അഫ്രീഡിയും തമ്മിലുള്ള ബന്ധം വഷളായി. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാൻ അഫ്രീഡി കൂട്ടാക്കിയിരുന്നില്ല. പാക് ടീമിനെതിരായ ഗാരി കേസ്റ്റന്റെ അഭിപ്രായത്തെ പിന്തുണച്ച് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കിൾ വോണും രംഗത്തെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates