

ചെന്നൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ക്രിക്കറ്റ് പരമ്പയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്. ഇംഗ്ലണ്ടിന്റെ ഇന്ത്യന് പര്യടനത്തിന്റെ ഭാഗമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഈ മാസം അഞ്ച് മുതല് തുടക്കമാകും. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഒന്നാം ടെസ്റ്റ് ഈ മാസം അഞ്ച് മുതൽ ആരംഭിക്കും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
ഓസ്ട്രേലിയക്കെതിരെ നേടിയ ചരിത്ര വിജയത്തിന്റെ കത്തുന്ന ആത്മവിശ്വാസത്തിലാണ് ടീം ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്നത്. ഓസ്ട്രേലിയയില് ടീമിനൊപ്പം ഇല്ലാതിരുന്ന ക്യാപ്റ്റന് വിരാട് കോഹ്ലി അടക്കമുള്ള താരങ്ങള് തിരിച്ചെത്തുന്നതോടെ ഇന്ത്യ കൂടുതല് കരുത്തരായി.
ഇപ്പോഴിതാ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ അന്തിമ ഇലവിലെ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന് ഇന്ത്യന് താരം വസിം ജാഫര്. രോഹിത് ശര്മ, ശുഭ്മാന് ഗില്, ചേതേശ്വര് പാജാര, വിരാട് കോഹ്ലി, അജിന്ക്യ രഹാനെ, ഋഷഭ് പന്ത്, അക്സര് പട്ടേല്, ആര് അശ്വിന്, കുല്ദീപ്/ ഠാക്കൂര്, ഇഷാന്ത്/ സിറാജ്, ബുമ്റ.
ഒന്പത്, പത്ത് സ്ഥാനങ്ങളിലുള്ളവരെ പിച്ചിന്റെ അടിസ്ഥാനത്തിലായിരിക്കും ടീമിലേക്ക് എടുക്കുക. ഇടംകൈയന് സ്പിന്നര്മാരെ നേരിടുന്നതില് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര്ക്ക് വലിയ പോരായ്മകള് തന്നെയുണ്ടെന്ന് ജാഫര് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates