തകര്‍ത്തടിച്ച് തോമസ് റ്യൂ, ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യയുടെ യുവനിര

ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-1ന് ഒപ്പമെത്തി.
Thomas Rew smashes India UNDER 19 team  lose to England
ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിനിടെ X
Updated on
1 min read

നോര്‍ത്താംപ്റ്റണ്‍: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനോട് തോറ്റ് ഇന്ത്യയുടെ യുവനിര. ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് പന്ത് ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടന്നു. ക്യാപ്റ്റന്‍ തോമസ് റ്യൂന്റെ സെഞ്ച്വറി(89 പന്തില്‍ 131) ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന് നിര്‍ണായകമായത്.

തോമസ് റ്യൂവിന് പുറമെ ഇംഗ്ലണ്ട് മുന്‍ താരം ആന്‍ഡ്ര്യൂ ഫ്‌ലിന്റോഫിന്റെ മകന്‍ റോക്കി ഫ്‌ലിന്റോഫ് 39 റണ്‍സുമായി തിളങ്ങി. നാല്‍പതാം ഓവറില്‍ സ്‌കോര്‍ 230ല്‍ നില്‍ക്കെ റ്യൂ പുറത്തായതോടെ ഇംഗ്ലണ്ട് അണ്ടര്‍ 254-8ലേക്ക് വീണെങ്കിലും വാലറ്റക്കാരായ അലക്‌സ് ഗ്രീനും(12) സെബാസ്റ്റ്യന്‍ മോര്‍ഗനും(20*) അലക്‌സ് ഫ്രഞ്ചും(3*)ചേര്‍ന്ന് ഇംഗ്ലണ്ടിലെ ലക്ഷ്യത്തിലെത്തിച്ചു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-1ന് ഒപ്പമെത്തി.

Thomas Rew smashes India UNDER 19 team  lose to England
'യഷ് ദയാൽ, ഇനിയും എത്ര ജീവിതങ്ങൾ നിങ്ങൾ നശിപ്പിക്കും?'; ഇന്ത്യൻ പേസർക്കെതിരെ മറ്റൊരു യുവതിയുടെ വെളിപ്പെടുത്തൽ

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ 290 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 68 പന്തില്‍ ആറ് ഫോറുകളടക്കം 49 റണ്‍സ് നേടിയ വിഹാന്‍ മല്‍ഹോത്രമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആറാമനായി ഇറങ്ങിയ രാഹുല്‍ കുമാര്‍ 47 പന്തില്‍ 47 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ ഏഴാമാനായി ഇറങ്ങിയ കാനിഷ്‌ക് ചൗഹാനും ഓപ്പണറായി ഇറങ്ങിയ വൈഭവും 45 റണ്‍സ് നേടി. 34 പന്തുകളില്‍ നിന്ന് 45 റണ്‍സാണ് വൈഭവ് നേടിയത്. ആദ്യ മത്സരത്തേക്കാള്‍ വേഗത കുറഞ്ഞ ഇന്നിങ്‌സാണ് വൈഭവ് സൂര്യവംശി കാഴ്ച്ച വെച്ചത്. അഞ്ച് ബൗണ്ടറികളും മൂന്ന് സിക്‌സുകളും അടങ്ങുന്നതായിരുന്നു വൈഭവ് സൂര്യവംശിയുടെ ഇന്നിങ്‌സ്.

Thomas Rew smashes India UNDER 19 team  lose to England
'ക്യാപ്റ്റന്‍ കൂള്‍' ഇനി ധോനിക്ക് മാത്രം! ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷിച്ചു
Summary

Thomas Rew smashes India UNDER 19 team lose to England

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com