കൊല്ലം സെയിലേഴ്സ് വീണ്ടും തോറ്റു; സെമി ഉറപ്പിച്ച് തൃശൂർ ടൈറ്റൻസ്

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് സ്കോർ 32-ൽ നിൽക്കെ കെ.ആർ. രോഹിതിന്റെ (27) വിക്കറ്റ് നഷ്ടമായി.
Aries Kollam Sailors
Thrissur Titans Secure Semi-Final Spot After Four-Wicket Win Over Aries Kollam Sailors
Edited By:
Updated on
2 min read

തിരുവനന്തപുരം: കെസിഎല്ലിൽ സെമി ഉറപ്പിച്ച് തൃശൂർ ടൈറ്റൻസ്. ആവേശം അവസാന ഓവറുകളിലേക്ക് നീണ്ടൊരു പോരാട്ടത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് തോല്പിച്ചാണ് തൃശൂർ അവസാന നാലിൽ ഇടംപിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത സെയിലേഴ്സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസ്, നാല് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി.
ഏരീസ് കൊല്ലം സെയിലേഴ്സ് - 20 ഓവറിൽ 160/8,തൃശൂർ ടൈറ്റൻസ് 20 ഓവറിൽ 162/6.

Aries Kollam Sailors
സഞ്ജുവും ബുമ്രയും തിരിച്ചെത്തി; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ജയം അനിവാര്യമായ മത്സരത്തിൽ സെയിലേഴ്സിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഫോമിലുള്ള അഭിഷേക് ജെ. നായരെ (1) പുറത്താക്കി ശരത്ചന്ദ്രപ്രസാദ് തുടർച്ചയായ മൂന്നാം മത്സരത്തിലും തൃശൂരിന് മികച്ച തുടക്കം നൽകി. തന്റെ അടുത്ത ഓവറിൽ സെയിലേഴ്സിന്റെ ക്യാപ്റ്റൻ വത്സൽ ഗോവിന്ദിനെയും (6) ശരത് തന്നെ മടക്കി. എന്നാൽ മറുവശത്ത് ഉറച്ചുനിന്ന ആനന്ദ് കൃഷ്ണന്റെ ഇന്നിങ്സ് സെയിലേഴ്സിന് തുണയായി. അജിനാസിനും അജു പൗലോസിനുമൊപ്പം ചേർന്ന് ആനന്ദ് മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തി.

Aries Kollam Sailors
ജിങ്കാനെ ഒഴിവാക്കി, ടീമിൽ 4 മലയാളി താരങ്ങൾ; ബ്രസീൽ, ഉറു​ഗ്വെ, പാനമ കരുത്തരെ നേരിടാൻ ഇന്ത്യയുടെ 26 അം​ഗ സംഘം

മൈതാനത്തിന്റെ നാനാഭാഗത്തേക്കും തകർപ്പൻ ഷോട്ടുകൾ പായിച്ച ആനന്ദ്, എം.എസ്. അഖിലിനെ സിക്സറിന് പറത്തിയാണ് അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയത്. അജുവുമൊത്ത് കൂട്ടിച്ചേർത്ത 49 റൺസിൽ മുക്കാൽ പങ്കും ആനന്ദിന്റെ ബാറ്റിൽ നിന്നായിരുന്നു. ആനന്ദിന്റെ കരുത്തിൽ 12-ാം ഓവറിൽ സെയിലേഴ്സ് 100 കടന്നു.

എന്നാൽ 65 റൺസെടുത്ത ആനന്ദ് മടങ്ങിയതോടെ സെയിലേഴ്സ് വീണ്ടും തകർച്ചയിലേക്ക് നീങ്ങി. 14 റൺസെടുത്ത അജു പൗലോസും ഒരു റണ്ണെടുത്ത ഷറഫുദ്ദീനും അടുത്തടുത്ത ഓവറുകളിൽ പുറത്തായി. തുടരെ വിക്കറ്റുകൾ വീഴുമ്പോൾ ഒരു വശത്ത് ഉറച്ചുനിന്ന അർജുൻ വേണുഗോപാലിന്റെ ഇന്നിങ്സാണ് സെയിലേഴ്സിന്റെ സ്കോർ 150 കടത്തിയത്. അർജുൻ 31 റൺസെടുത്തു. ടൈറ്റൻസിന് വേണ്ടി ശരത്ചന്ദ്രപ്രസാദും ബിജു നാരായണനും മൂന്ന് വിക്കറ്റ് വീതവും മുഹമ്മദ് ഇനാൻ രണ്ട് വിക്കറ്റും വീഴ്ത്തി.

Aries Kollam Sailors
'ഒറ്റ കൈയിൽ ഒട്ടി നിന്നു' സിക്സിലേക്ക് പോയ ആ ബോൾ! അമ്പരപ്പിക്കും ​ഗ്ലെൻ ഫിലിപ്സ് ക്യാച്ച് (വിഡിയോ)

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് സ്കോർ 32-ൽ നിൽക്കെ കെ.ആർ. രോഹിതിന്റെ (27) വിക്കറ്റ് നഷ്ടമായി. പത്ത് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അഹമ്മദ് ഇമ്രാനും (6) മടങ്ങി. ഇതോടെ പ്രതിരോധത്തിലായ ടൈറ്റൻസിന്റെ ഇന്നിങ്സ് സാവധാനത്തിലാണ് മുന്നോട്ടു നീങ്ങിയത്. 20 റൺസെടുത്ത ഷോൺ റോജറും 16 റൺസെടുത്ത സഞ്ജീവ് സതീശനും അടുത്തടുത്ത ഓവറുകളിൽ പുറത്തായി. 15 റൺസെടുത്ത എം.എസ്. അഖിൽ കൂടി മടങ്ങുമ്പോൾ അഞ്ച് വിക്കറ്റിന് 96 റൺസെന്ന നിലയിലായിരുന്നു ടൈറ്റൻസ്. അഞ്ച് വിക്കറ്റുകൾ ശേഷിക്കെ 35 പന്തുകളിൽ നിന്ന് 65 റൺസായിരുന്നു ടൈറ്റൻസിന് ജയിക്കാൻ വേണ്ടിയിരുന്നത്.

Aries Kollam Sailors
ക്ഷമകെട്ട് ഒടുവിൽ ലാബുഷെയ്നെ പുറത്താക്കി! ഏകദിന ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ

സെയിലേഴ്സ് പിടിമുറുക്കുന്നുവെന്ന് തോന്നിച്ച ഘട്ടത്തിൽ മനഃസാന്നിധ്യത്തോടെ ബാറ്റ് വീശിയ നിഖിൽ തോട്ടത്തിലിന്റെയും എസ്. ഷാരോണിന്റെയും ഇന്നിങ്സാണ് ടീമിന് വിജയമൊരുക്കിയത്. ഷറഫുദ്ദീൻ എറിഞ്ഞ 17-ാം ഓവറിൽ മൂന്ന് സിക്സടക്കം ഇരുവരും ചേർന്ന് 21 റൺസ് നേടി. ഇതോടെയാണ് കളിയുടെ ഗതി മാറിയത്. തൊട്ടടുത്ത ഓവറിൽ കെ.ജി. അഖിലിനെതിരെ നിഖിൽ തോട്ടത്ത് തുടരെ ഫോറും സിക്സും നേടി. ഓവറിലെ അവസാന പന്തിൽ ഷാരോൺ പുറത്തായെങ്കിലും തുടർന്നെത്തിയ മുഹമ്മദ് ഇനാൻ നിഖിലിന് മികച്ച പിന്തുണയായി.

Aries Kollam Sailors
'ശാശ്വത നന്ദി ഏറ്റവും പ്രിയപ്പെട്ട ലിയോ... ജീവിതാവസാനം വരെ ‍ഞങ്ങൾ താങ്കളെ സ്നേഹിക്കും!'

അവസാന ഓവറിലെ രണ്ടാം പന്ത് സിക്സർ പറത്തി ഇനാൻ ടീമിനെ വിജയത്തിലെത്തിച്ചു. നിഖിൽ 22 പന്തുകളിൽ നിന്ന് 41-ഉം ഇനാൻ അഞ്ച് പന്തുകളിൽ നിന്ന് 17-ഉം റൺസ് നേടി പുറത്താകാതെ നിന്നു. സെയിലേഴ്സിന് വേണ്ടി മുഹമ്മദ് ഇഷാഖ് രണ്ട് വിക്കറ്റ് വീഴ്ത്തി

Summary

Thrissur Titans Secure Semi-Final Spot After Four-Wicket Win Over Aries Kollam Sailors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com