'ഇത് ധോനിയുടെ അവസാന ഐപിഎല്‍, ബാറ്റണ്‍ അടുത്ത തലമുറയ്ക്ക് കൈമാറാന്‍ സമയമായി'

ശ്രദ്ധേയ നിരീക്ഷണങ്ങളുമായി മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍
MS Dhoni   Chennai Super Kings
MS Dhoni
Updated on
2 min read

ചെന്നൈ: ഐപിഎല്‍ 19ാം അധ്യായം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ ഇതിഹാസ താരം എംഎസ് ധോനിയിലേക്കാണ് ഒരിക്കല്‍ കൂടി ആരാധകരുടെ നോട്ടമെത്തുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐക്കണും മുന്‍ നായകനുമായ 44കാരനായ ധോനിയുടെ അവസാന ഐപിഎല്ലായിരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ധോനിയുടെ ഭാവി സംബന്ധിച്ചു ശ്രദ്ധേയ നിരീക്ഷണവുമായി മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

കളിക്കാരനെന്ന നിലയില്‍ ധോനിയുടെ അവസാന ഐപിഎല്‍ ആയിരിക്കും ഇത് എന്നാണ് പഠാന്‍ പറയുന്നത്. ടീമിന്റെ ഉത്തരവാദിത്വങ്ങള്‍ അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള സമയമായിരിക്കുകയാണെന്നും പഠാന്‍ പറയുന്നു. 44ാം വയസിലും ധോനി ടീമിനോടു കാണിക്കുന്ന പ്രതിബദ്ധതയും ഈ പ്രായത്തിലും കാത്തു സൂക്ഷിക്കുന്ന ഫിറ്റ്‌നസും ശ്രദ്ധേയമാണെന്നും ഇര്‍ഫാന്‍ പഠാന്‍ പ്രശംസിച്ചു. ജിയോ സ്റ്റാര്‍സിന്റെ ടാറ്റ ഐപിഎല്ലില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍.

'കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ധോനി ചെന്നൈ ടീമിന്റെ ഉത്തരവാദിത്വങ്ങള്‍ സ്വയം ഏറ്റെടുത്തു നില്‍ക്കുന്നത് നാം കാണുന്നുണ്ട്. ആയുഷ് മാത്രെ, ഡെവാള്‍ഡ് ബ്രവിസ്, ശിവം ദുബെ, ഋതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയ നിരവധി യുവ താരങ്ങള്‍ നിലവില്‍ ടീമിലുണ്ട്. ടീമിന്റെ ഉത്തരവാദിത്വത്തിന്റെ ബാറ്റണ്‍ ധോനി അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള സമയാണെന്നു ഞാന്‍ ചിന്തിക്കുന്നു.'

'സിഎസ്‌കെയുടെ ടീം സമീപനത്തില്‍ ഇത്തവണ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. ധോനിയുടെ അനുഭവങ്ങള്‍ യുവ താരങ്ങള്‍ക്ക് വലിയ പാഠ പുസ്തകമായി മാറേണ്ടതുണ്ട്. സിക്‌സടിക്കാനുള്ള കഴിവും ലക്ഷ്യവും കണക്കിലെടുക്കുമ്പോള്‍ ഈ യുവ നിരയുടെ നിര്‍ഭയമായ ബാറ്റിങ് കാണാനുള്ള ആകാംക്ഷ എനിക്കുണ്ട്'- ഇര്‍ഫാന്‍ പഠാന്‍ കൂട്ടിച്ചേര്‍ത്തു.

MS Dhoni   Chennai Super Kings
ചരിത്രമെഴുതി ലോകത്തിന്റെ നെറുകയില്‍; ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ ആദരം

പതിവ് ടീം തിരഞ്ഞെടുപ്പ് രീതികള്‍ വിട്ട് യുവ താരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള ടീമിനെയാണ് ഇത്തവണ ചെന്നൈ രംഗത്തിറക്കുന്നത്. അഞ്ച് തവണ ചാംപ്യന്‍മാരായ സിഎസ്‌കെ അനുഭവ സമ്പത്തും യുവത്വയും ആവോളം ചേര്‍ത്ത സംഘമാണ്.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ 18 കോടി മുടക്കി രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു ഇത്തവണ സിഎസ്‌കെ പാളയത്തിലെത്തിച്ചതാണ് ശ്രദ്ധേയം. ധോനിയുടെ പിന്‍ഗാമിയായി സഞ്ജു വിക്കറ്റ് കീപ്പറാകുമെന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍.

ബൗളിങ് നിരയില്‍ ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്റി, സ്പിന്‍ വിഭാഗത്തില്‍ വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ അകീല്‍ ഹുസൈന്‍ എന്നിവരുടെ സാന്നിധ്യമുണ്ട്. ഭാവി മുന്നില്‍ കണ്ട് യുവ താരങ്ങളായ കാര്‍ത്തിക് ശര്‍മ, പ്രശാന്ത് വീര്‍ എന്നിവരേയും സിഎസ്‌കെ ഇത്തവണ പാളയത്തിലെത്തിച്ചിട്ടുണ്ട്.

ഈ മാസം 28 മുതലാണ് ഐപിഎല്‍ പുതിയ സീസണ്‍ ആരംഭിക്കുന്നത്. ഈ മാസം 30നാണ് സിഎസ്‌കെ ആദ്യ മത്സരത്തിനു ഇറങ്ങുന്നത്. പ്രഥമ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സാണ് അവരുടെ എതിരാളികള്‍.

MS Dhoni   Chennai Super Kings
'യുവരാജ് ഇന്ത്യൻ ടീമിൽ നിന്നു പുറത്തായതിൽ ധോനിക്കു പങ്കില്ല'; ആരോപണങ്ങൾ തള്ളി മുൻ ചീഫ് സെലക്ടർ
Summary

Irfan Pathan believes IPL 2026 is the right time for MS Dhoni to hand over responsibilities to CSK's next generation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com