Toni Kroos played final match
ടോണി ക്രൂസ്ട്വിറ്റര്‍

'മധ്യനിരയിലെ മൗന സഞ്ചാരി... കാല്‍പന്തിലെ സര്‍ഗാത്മകതയാണ് ടോണി ക്രൂസ്'

കരിയറിലെ ആറാം ചാമ്പ്യന്‍സ് ലീഗ് കിരീടവുമായി ജര്‍മന്‍ ഇതിഹാസം ടോണി ക്രൂസ് ക്ലബ് ഫുട്‌ബോള്‍ കരിയറിനു വിരാമമിട്ടു
Published on

ര്‍ത്തമാന ഫുട്‌ബോളില്‍ കാല്‍പ്പനികതയുടെ ഖണ്ഡ കാവ്യം രചിച്ച ഒരു മാന്ത്രിക മനുഷ്യന്‍ കൂടി മൈതാനം വിടുന്നു. അതെ, മധ്യനിരയിലെ മൗന സഞ്ചാരി ടോണി ക്രൂസിന്റെ ഐതിഹാസികമായ ക്ലബ് ഫുട്‌ബോള്‍ കാലത്തിനു സമ്മോഹന വിരാമം. റയല്‍ മാഡ്രിഡിന് 15ാം ചാമ്പ്യന്‍സ് ലീഗ് കിരീടവും സമ്മാനിച്ച് ജര്‍മന്‍ ഇതിഹാസം വെംബ്ലിയുടെ രാത്രി ആകാശത്തേക്ക് തലയുയര്‍ത്തി.

നോക്കു, ആ കരിയര്‍...

ആറ് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ (ബയേണ്‍ മ്യൂണിക്കിനൊപ്പം ഒന്ന്, റയലിനൊപ്പം അഞ്ച്), ആറ് ക്ലബ് ലോകകപ്പ് കിരീടങ്ങള്‍ (ബയേണ്‍ മ്യൂണിക്കിനൊപ്പം ഒന്ന്, റയലിനൊപ്പം അഞ്ച്), ഒരു ഫിഫ ലോകകപ്പ് (2014ല്‍ ജര്‍മനിക്കൊപ്പം). നാല് യുവേഫ സൂപ്പര്‍ കപ്പ് (ബയേണ്‍ മ്യൂണിക്കിനൊപ്പം ഒന്ന്, റയലിനൊപ്പം മൂന്ന്). റയലിനൊപ്പം നാല് ലാ ലിഗ, ഒരു സ്പാനിഷ് കപ്പ്, നാല് സ്പാനിഷ് സൂപ്പര്‍ കപ്പ്, ബയേണിനൊപ്പം മൂന്ന് ബുണ്ടസ് ലീഗ, മൂന്ന് ജര്‍മന്‍ കപ്പ്, ഒരു ജര്‍മന്‍ സൂപ്പര്‍ കപ്പ് നേട്ടങ്ങള്‍.

മൈതാനത്തെ കളി ഹൃദയത്തില്‍ ആദ്യം കുറിച്ചിടുന്നത് ടോണി ക്രൂസായിരിക്കും. അത്ര അധികാരികത പുലര്‍ത്താന്‍, ഭാവനാ സമ്പന്നത ഉള്ളില്‍ നിറച്ച ഒരു മനുഷ്യ ജന്മം.

Toni Kroos played final match

കളിയുടെ താളത്തെ തുടക്കം മുതല്‍ നിര്‍ണയിക്കാന്‍ കെല്‍പ്പുള്ള ടോണി ക്രൂസ് കളിയുടെ പ്രാമാണികനായി തനിയെ രൂപാന്തരം പ്രാപിക്കുന്നു. കളിയെ മുഴുവനായും തന്റെ ഭാവനയിലേക്ക് അയാള്‍ മൊഴി മാറ്റുന്നു. അയാള്‍ മൈതാനത്തിറങ്ങിയ ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗിലെ റയലിന്റെ യാത്ര തന്നെ എടുത്താന്‍ അത് കാണാം.

ബയേണ്‍ മ്യൂണിക്കിനെതിരായ സെമിയുടെ ആദ്യ പാദത്തില്‍ ടോണി ക്രൂസ് വിനിഷ്യസ് ജൂനിയറിനു, കൃത്യമായി എത്തേണ്ട സ്ഥലം ചൂണ്ടിക്കാട്ടി കൈമാറിയ പാസ് കണ്ടാല്‍ മതി ആ മനുഷ്യന്റെ ലാവണ്യത അറിയാന്‍. അത് ഗോളാക്കി മാറ്റാന്‍ വിനിഷ്യസിനു അനായാസം സാധിക്കുന്നതും അതുകൊണ്ടാണ്.

സമീപ കാലത്താണ് ജര്‍മന്‍ ദേശീയ ടീമിലേക്ക് മടങ്ങി എത്താന്‍ പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ ക്രൂസിനോടു ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ച മനുഷ്യനെയാണ് പരിശീലകന്‍ ദേശീയ ടീമിലേക്ക് തിരികെ വിളിച്ചത്.

Toni Kroos played final match

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Toni Kroos played final match

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഫ്രാന്‍സിനെതിരായ പോരാട്ടത്തിലൂടെ തന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചു വരവ് ടോണി ആഘോഷിച്ചതു കണ്ടാല്‍ മതി ആ മനുഷ്യന്‍ കളി ആദ്യം തന്റെ ഹൃദയത്തില്‍ കാണുന്നതിന്റെ മാന്ത്രികത അറിയാന്‍. വിസില്‍ മുഴങ്ങി തന്റെ ആദ്യ ടച്ച് തന്നെ ഗോളിലേക്കുള്ള വഴിയാക്കി മാറ്റിയ ആ തന്ത്രത്തിനു മുന്നില്‍ ഫ്രാന്‍സ് സ്തബ്ധരായി. കളി തുടങ്ങി ഏഴാം സെക്കന്‍ഡില്‍ ക്രൂസ് നല്‍കിയ പാസ് നേരെ ഫ്‌ളോറിയന്‍ റിറ്റ്‌സിലേക്ക്. വെട്ടിമാറി റിറ്റ്‌സ് തോടുത്ത ആ നീളന്‍ അടി ഫ്രാന്‍സിന്റെ നെഞ്ച് തുളച്ച് വലയില്‍! ഏഴാം സെക്കന്‍ഡില്‍ തന്നെ ക്രൂസ് കളി മുറുക്കി.

പാസിങിലെ അളന്നു മുറിച്ച കൃത്യത, കളി വരുതിയില്‍ നിര്‍ത്താനുള്ള, മെനഞ്ഞെടുക്കാനുള്ള ആസൂത്രണ മികവ്, സര്‍വോപരി പന്തിനോടുള്ള ആ വെള്ള മുടിക്കാരന്റെ അടങ്ങാത്ത പ്രണയം. അനുകരിക്കാന്‍ സാധിക്കാത്ത സാധകത്തികവാണ് ക്രൂസ്. മുന്‍ മാതൃകകള്‍ ഇല്ലാത്ത ഫുട്‌ബോളിലെ സവിശേഷ ജന്മം.

Toni Kroos played final match

ചാമ്പ്യന്‍സ് ലീഗ് റയല്‍ നേടിയതിനു പിന്നാലെ വിഖ്യാത പരിശീലകന്‍ ഹോസെ മൗറീഞ്ഞോ ഒരു കാര്യം ആവശ്യപ്പെട്ടു. 'ഫിഫയും യുവേഫയും ടോണി ക്രൂസിന്റെ വിരമിക്കല്‍ തടയണം'- എന്നായിരുന്നു മൗറീഞ്ഞോയുടെ ആവശ്യം!

യൂറോ കപ്പ് ജര്‍മനിക്ക് സമ്മാനിക്കാനുള്ള ഒറ്റ ലക്ഷ്യം മാത്രമാണ് ഇനി ക്രൂസിന് കരിയറില്‍ ബാക്കിയുള്ളത്. അതും സാധ്യമായാല്‍ അസാമാന്യമായ ഒരു ഫുട്‌ബോള്‍ യുഗത്തിനാണ് അന്ത്യമാകുന്നത്.

വരും തലമുറയ്ക്ക് കളിയുടെ സര്‍വകലാശാലയാണ് ടോണി ക്രൂസ്. കല്‍പാന്ത കാലത്തേക്കുള്ള കാല്‍പന്തിന്റെ സര്‍ഗാത്മകതയുടെ പേര് കൂടിയാണ് ടോണി ക്രൂസ്.

Toni Kroos played final match
'സിക്‌സടി വീരന്‍', സ്‌ട്രൈക്ക് റേറ്റ് 235; ആരാണ് ആരോണ്‍ ജോണ്‍സ്?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com