കസേരയില്‍ വെറും 44 ദിവസം! ടോട്ടനം ട്യുഡറിനേയും പുറത്താക്കി; രക്ഷിക്കാന്‍ സെര്‍ബി?

ടോട്ടനം ഹോട്‌സ്പര്‍ പ്രിമീയര്‍ ലീഗില്‍ പുറത്താകലിന്റെ വക്കില്‍
Igor Tudor Roberto De Zerbi
Igor Tudor, Roberto De Zerbi
Updated on
1 min read

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുറത്താകലിന്റെ വക്കില്‍ നില്‍ക്കുന്ന ടോട്ടനം ഹോട്‌സ്പര്‍ ഈയടുത്ത് കൊണ്ടുവന്ന പരിശീലകന്‍ ഇഗോര്‍ ട്യുഡറിനെ പുറത്താക്കി. വെറും 44 ദിവസം മാത്രമാണ് അദ്ദേഹം ടോട്ടനം പരിശീലകനായി ഡഗൗട്ടില്‍ എത്തിയത്. ട്യുഡറിന്റെ കീഴില്‍ ടീം കൂടുതല്‍ ദയനീയമായതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും സംഭവിച്ചില്ല. പിന്നാലെയാണ് അദ്ദേഹത്തിനും പുറത്തേക്കുള്ള വഴി തുറന്നത്.

7 മത്സരങ്ങളില്‍ മാത്രമാണ് ട്യുഡറിനു തന്ത്രമോതാന്‍ സാധിച്ചത്. അതില്‍ ഒറ്റ വിജയം മാത്രമാണ് ടീമിനു സ്വന്തമാക്കാന്‍ സാധിച്ചത്. തോമസ് ഫ്രാങ്കിനു പകരമാണ് ട്യുഡറിനെ ടോട്ടനം പരിശീലനകനായി എത്തിച്ചത്.

Igor Tudor Roberto De Zerbi
ബംഗ്ലാദേശില്‍ ഐപിഎല്‍ കാണില്ല; സര്‍ക്കാര്‍ പച്ചകൊടി കാണിച്ചിട്ടും കാര്യമില്ല

റോബര്‍ട്ടോ ഡി സെര്‍ബി

മുന്‍ ബ്രൈറ്റന്‍ പരിശീലകന്‍ റോബര്‍ട്ടോ ഡി സെര്‍ബിയാണ് ടോട്ടനത്തിന്റെ പുതിയ പരിശീലകനായി എത്താന്‍ സാധ്യത എന്നു റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് ടീം മാഴ്‌സയുടെ പരിശീലകനായിരുന്നു. ഈ സീസണിന്റെ പകുതി കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തെ മാഴ്‌സ പുറത്താക്കിയത്. നിലവില്‍ മറ്റൊരു ടീമിനേയും പരിശീലിപ്പിക്കുന്നില്ല.

ടോട്ടനത്തെ പ്രീമിയര്‍ ലീഗില്‍ നിന്നു പുറത്താകാതെ രക്ഷിച്ചെടുക്കുകയാണ് അദ്ദേഹത്തിനു മുന്നിലുള്ള ദൗത്യം. പ്രീമിയര്‍ ലീഗില്‍ മുന്‍ പരിചയമുള്ള കോച്ചെന്ന അധിക ആനുകൂല്യവും സെര്‍ബിക്കുണ്ട്.

Igor Tudor Roberto De Zerbi
'ഗ്രീന്‍ എന്ത് കൊണ്ട് ബൗൾ ചെയ്തില്ല?'; ഓസ്ട്രേലിയയോട് ചോദിക്കണമെന്ന് രഹാനെ, പിന്നാലെ വിശദീകരണം
Summary

Sack Igor Tudor: Roberto De Zerbi in advanced talks with Tottenham over becoming new boss

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com