sanju samson
'towel drama' in asia cupsource: X

ഏഷ്യാകപ്പില്‍ 'ടവല്‍ ഡ്രാമ': സഞ്ജുവിന്റെ മികവില്‍ വിക്കറ്റ്, വേണ്ടെന്ന് വച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്; സംഭവം ഇങ്ങനെ- വിഡിയോ

ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യ- യുഎഇ മത്സരത്തിനിടെ ഉണ്ടായ 'ടവല്‍ ഡ്രാമയാണ്' ഇന്ന് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്.
Published on

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യ- യുഎഇ മത്സരത്തിനിടെ ഉണ്ടായ 'ടവല്‍ ഡ്രാമയാണ്' ഇന്ന് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. മത്സരത്തിന്റെ 13ാം ഓവറിലായിരുന്നു നാടകീയ സംഭവം. സഞ്ജു സാംസണിന്റെ മികവില്‍ റണ്ണൗട്ടിലൂടെ ലഭിച്ച വിക്കറ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വേണ്ടെന്നു വെയ്ക്കുകയായിരുന്നു. പുറത്തായതുമായി ബന്ധപ്പെട്ട് യുഎഇ ബാറ്റര്‍ പരാതി ഉയര്‍ത്തിയതോടെയാണ് ഇന്ത്യന്‍ ടീം അപ്പീല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യന്‍ പേസര്‍ ശിവം ദുബെ എറിഞ്ഞ ബൗണ്‍സറില്‍ യുഎഇ ബാറ്റര്‍ ജുനൈദ് സിദ്ദിഖിയ്ക്ക് പന്തു കണക്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. പന്ത് നേരെ പോയത് സഞ്ജു സാംസണിന്റെ കൈകളിലേക്കായിരുന്നു. ജുനൈദിന്റെ കാല് ക്രീസിനു വെളിയിലാണെന്നു തിരിച്ചറിഞ്ഞ സഞ്ജു, കൃത്യമായി പന്ത് വിക്കറ്റില്‍ എറിഞ്ഞു കൊള്ളിക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ തേര്‍ഡ് അംപയര്‍ ഔട്ട് അനുവദിച്ചു.

അതിനിടെ യുഎഇ ബാറ്റര്‍ പരാതിയുമായി അംപയറെ സമീപിക്കുകയായിരുന്നു. റണ്ണപ്പിനിടെ ശിവം ദുബെയുടെ ടവല്‍ താഴെ വീണിരുന്നെന്നായിരുന്നു സിദ്ദിഖിയുടെ പരാതി. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് അറിയിച്ചു. ശിവം ദുബെയുടെ അരയിലെ ടവല്‍ വീണത് ബാറ്ററുടെ ശ്രദ്ധ തെറ്റിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പന്ത് ഡെഡ് ബോളായി വിധിക്കാം. എന്നാല്‍ ടവല്‍ താഴെ വീണത് അംപയര്‍ ശ്രദ്ധിച്ചിരുന്നില്ല.

sanju samson
'ദേശീയതാല്‍പ്പര്യത്തേക്കാള്‍ വലുതല്ല ക്രിക്കറ്റ്'; ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ പിന്‍വലിച്ചതോടെ സിദ്ദിഖി ബാറ്റിങ് തുടര്‍ന്നെങ്കിലും ഇന്നിങ്‌സിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ശിവം ദുബെയുടെ തന്നെ പന്തില്‍ സൂര്യകുമാര്‍ യാദവ് ക്യാച്ചെടുത്തു സിദ്ദിഖിയെ പുറത്താക്കി. മത്സരത്തില്‍ ഒന്‍പതു വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത യുഎഇ 57 റണ്‍സെടുത്തു പുറത്തായപ്പോള്‍, ഇന്ത്യ 4.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി.

sanju samson
27 പന്തില്‍ ലക്ഷ്യം കണ്ട് ഇന്ത്യ, ഏഷ്യ കപ്പില്‍ യുഎഇക്കെതിരെ തകര്‍പ്പന്‍ ജയം
Summary

towel drama in asia cup: third umpire says out, suryakumar yadav withdraws appeal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com