ട്രേഡ്മാര്‍ക്ക് സെലിബ്രേഷന്‍ തിരിച്ചടിച്ചു, ഇരട്ട ശതകം ആഘോഷിച്ച് വാര്‍ണര്‍ മടങ്ങിയതിങ്ങനെ(വീഡിയോ)

ബൗണ്ടറിയിലൂടെയാണ് വാര്‍ണര്‍ സെഞ്ചുറിയിലേക്ക് എത്തിയത്. ഇരട്ട ശതകം കണ്ടെത്തിയതും ബൗണ്ടറിയിലൂടെ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

മെല്‍ബണ്‍: 1089 ദിവസത്തിന് ശേഷം ടെസ്റ്റ് സെഞ്ചുറി. അതും 100ാം ടെസ്റ്റില്‍. സെഞ്ചുറി നേട്ടം പിന്നാലെ ഇരട്ട ശതകത്തിലേക്ക്. വിമര്‍ശകരുടെ എല്ലാം വായടപ്പിച്ചാണ് സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റ് വീശിയത്. എന്നാല്‍ ഇരട്ട ശതകത്തിലേക്ക് എത്തിയതാഘോഷിച്ചുള്ള ഡേവിഡ് വാര്‍ണറുടെ സെലിബ്രേഷന്‍ തിരിച്ചടിച്ചപ്പോള്‍ താരത്തിന് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങേണ്ടി വന്നു.

ബൗണ്ടറിയിലൂടെയാണ് വാര്‍ണര്‍ സെഞ്ചുറിയിലേക്ക് എത്തിയത്. ഇരട്ട ശതകം കണ്ടെത്തിയതും ബൗണ്ടറിയിലൂടെ. തന്റെ ട്രേഡ്മാര്‍ക്ക് സെലിബ്രേഷന് വേണ്ടി ചാടാനുള്ള വാര്‍ണറുടെ ശ്രമം പാളുകയായിരുന്നു. ഇതോടെ വാര്‍ണര്‍ക്ക് ഗ്രൗണ്ട് വിടേണ്ടിയും വന്നു. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ വാര്‍ണര്‍ ഇറങ്ങിയാല്‍ 100ാം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായും വാര്‍ണര്‍ മാരും. നിലവില്‍ 263 റണ്‍സോടെ റിക്കി പോണ്ടിങ്ങും 218 റണ്‍സോടെ ജോ റൂട്ടുമാണ് വാര്‍ണറുടെ മുന്‍പിലുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com