ഇന്ത്യ- പാകിസ്ഥാന്‍ 'ബ്ലോക്ക്ബസ്റ്റര്‍ ഫൈനല്‍'! അഫ്ഗാനെ വീഴ്ത്തി ഇന്ത്യന്‍ കൗമാരപ്പട

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ- പാകിസ്ഥാന്‍ കലാശപ്പോരാട്ടം 14 ശനിയാഴ്ച
indian under 19 team
U19 Asia Cupx
Updated on: 
2 min read

അല്‍ അമിറാത്ത് (ഒമാന്‍): അണ്ടര്‍ 19 ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ ഫൈനല്‍. രണ്ടാം സെമിയില്‍ ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ അണ്ടര്‍ 19 ടീമിനെ 8 വിക്കറ്റിന് തകര്‍ത്താണ് ഫൈനലുറപ്പിച്ചത്. ലീഗ് റൗണ്ടില്‍ തോല്‍പ്പിച്ച പാകിസ്ഥാനോട് മധുരപ്രതികാരം ചെയ്ത് കിരീടം സ്വന്തമാക്കാനുള്ള സുവര്‍ണാവസരവും ഇന്ത്യക്ക് തുറന്നുകിട്ടി. ഈ മാസം 14 ശനിയാഴ്ചയാണ് ഇന്ത്യ- പാക് ഫൈനല്‍. ബംഗ്ലാദേശിനെ വീഴ്ത്തിയാണ് പാകിസ്ഥാന്‍ കൗമാര സംഘത്തിന്റെ ഫൈനല്‍ പ്രവേശം.

രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. ഇന്ത്യ 36.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് അടിച്ചെടുത്താണ് വിജയവും ഫൈനല്‍ ബര്‍ത്തും ഉറപ്പിച്ചത്.

228 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. കഴിഞ്ഞ കളിയില്‍ സെഞ്ച്വറി നേടി തിളങ്ങിയ വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗ് ഇത്തവണയും മികവോടെ ബാറ്റ് വീശി അര്‍ധ സെഞ്ച്വറിയുമായി മടങ്ങി. 57 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം ആര്യവീര്‍ 51 റണ്‍സെടുത്തു.

indian under 19 team
'ക്യാപ്റ്റനോ... നമ്മളില്ലേ'! ഉറച്ച് അക്ഷര്‍ പട്ടേല്‍, കുഴങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്

ക്യാപ്റ്റന്‍ ലക്ഷ്യ റായ്ചന്ദാനിയാണ് ടോപ് സ്‌കോറര്‍. താരത്തിന് അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായത് മാത്രമാണ് ഇന്ത്യയെ നിരാശപ്പെടുത്തിയത്. ക്യാപ്റ്റന്‍ 90 പന്തില്‍ 13 ഫോറും ഒരു സിക്‌സും സഹിതം 93 റണ്‍സുമായി മടങ്ങി. ആര്യവീറും ലക്ഷ്യയും ചേര്‍ന്നു 117 റണ്‍സ് ചേര്‍ത്ത് മിന്നും തുടക്കം നല്‍കിയാണ് പിരിഞ്ഞത്. ആദ്യ മടങ്ങിയത് ആര്യവീറാണ്. സ്‌കോര്‍ 117ല്‍ നില്‍ക്കെയാണ് താരം മടങ്ങിയത്. ടീമിനെ വിജയത്തിന്റെ വക്കിലെത്തിച്ചാണ് രണ്ടാം വിക്കറ്റായി ലക്ഷ്യ മടങ്ങിയത്. താരം പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 194 റണ്‍സിലെത്തിയിരുന്നു.

പിന്നീട് വികെ വിനീതിനൊപ്പം ക്രീസിലൊന്നിച്ച യഷ്ബര്‍ധന്‍ ചൗഹന്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലെത്തിച്ചു. വിനീത് അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. താരം 57 റണ്‍സ് നേടി. യഷ്ബര്‍ധന്‍ 16 റണ്‍സും അടിച്ച് പുറത്താകാതെ നിന്നു. വിനീത് 5 ഫോറും ഒരു സിക്സും പറത്തി. സിക്സർ തൂക്കിയാണ് താരം ഇന്ത്യൻ ജയം ഉറപ്പിച്ചത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. നോമാന്‍ സലാര്‍സായിയുടെയും ഷാ ഫൈസല്‍ റഹീമിയുടെയും അര്‍ധ സെഞ്ച്വറികളാണ് അഫ്ഗാനിസ്ഥാനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും നിര്‍ണായക ഘട്ടത്തില്‍ നടത്തിയ ചെറുത്തുനില്‍പ്പ് ടീമിന് തുണയായി.

ആദ്യ വിക്കറ്റില്‍ മികച്ച തുടക്കത്തിനായി ശ്രമിച്ച അഫ്ഗാനിസ്ഥാന് 7-ാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ആബിദുല്ല നാദര്‍ജാനെ (14) ഇഷാന്‍ സൂദ് പുറത്താക്കി. പിന്നാലെ ഫരീദുല്ല ഇഹ്സാസും (13) മടങ്ങി. കാവ്യ പട്ടേലിനായിരുന്നു വിക്കറ്റ്.

തുടര്‍ന്ന് ക്രീസിലെത്തിയ സുബ്ഹാന്‍ സഖൈല്‍ 31 റണ്‍സെടുത്ത് ഇന്നിങ്സിന് കരുത്തേകി. 44 പന്തില്‍ നാല് ഫോറും ഒരു സിക്സും ഉള്‍പ്പെട്ടതായിരുന്നു താരത്തിന്റെ പ്രകടനം. 27 ഓവറില്‍ 102 റണ്‍സിലെത്തിയപ്പോഴേക്കും മൂന്നാം വിക്കറ്റും അഫ്ഗാനിസ്ഥാന് നഷ്ടമായി.

പിന്നീട് നോമാന്‍ സലാര്‍സായിയും ഷാ ഫൈസല്‍ റഹീമിയും ചേര്‍ന്നാണ് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയത്. ഇരുവരുടെയും അര്‍ധ സെഞ്ച്വറികള്‍ അഫ്ഗാനിസ്ഥാനെ 200 കടക്കാന്‍ സഹായിച്ചു. 51 റണ്‍സ് വീതമെടുത്താണ് ഇരുവരും പുറത്തായത്. ക്യാപ്റ്റന്‍ സൊഹൈല്‍ ഖാന്‍ 36 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഇഷാന്‍ സൂദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. യഷ്ബര്‍ധന്‍ ചൗഹാനും കാവ്യ പട്ടേലും ഓരോ വിക്കറ്റ് വീതം നേടി.

indian under 19 team
മാലദ്വീപിനെ വീഴ്ത്തി; സാഫ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ സെമിയില്‍ കടന്ന് ഇന്ത്യ
indian under 19 team
ഗില്ലിനെ പിന്നിലാക്കി, ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ചരിത്ര നേട്ടത്തിലെത്തി അഫ്ഗാന്‍ ക്യാപ്റ്റന്‍
Summary

India defeats Afghanistan by eight wickets, U19 Asia Cup: VK Vineeth hits a six to finish things off in style! India win by eight wickets to advance to the final. Next up, Pakistan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER