യൂറോപ്പിന് തീപിടിക്കും! ചാംപ്യന്‍സ് ലീഗില്‍ ഇന്ന് പിഎസ്ജി- ബയേണ്‍, ലിവര്‍പൂള്‍- റയല്‍ മാഡ്രിഡ് പോരാട്ടങ്ങള്‍

നാപ്പോളി, ആഴ്‌സണല്‍, അത്‌ലറ്റിക്കോ മാഡ്രിഡ്, യുവന്റസ്, ടോട്ടനം ടീമുകളും കളത്തില്‍
Harry Kane and Kylian Mbappe in training
സീസണിൽ 5 ​ഗോൾ വീതം നേടി ടോപ് സ്കോറർ പദവിയിൽ നിൽക്കുന്ന ഹാരി കെയ്നും കിലിയൻ എംബാപ്പെയും പരിശീലനത്തിൽ, UEFA Champions League 2025-26x
Updated on
2 min read

പാരിസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് കിടിലന്‍ പോരാട്ടങ്ങള്‍. മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡും ലിവര്‍പൂളും ആന്‍ഫീല്‍ഡില്‍ നേര്‍ക്കുനേര്‍ വരും. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) മുന്‍ ചാംപ്യന്‍മാരും ജര്‍മന്‍ വമ്പന്‍മാരുമായ ബയേണ്‍ മ്യൂണിക്കുമായി ഏറ്റുമുട്ടും. നാപ്പോളി, ആഴ്‌സണല്‍, അത്‌ലറ്റിക്കോ മാഡ്രിഡ്, യുവന്റസ്, ടോട്ടനം ഹോട്‌സ്പര്‍ ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്.

പ്രീമിയര്‍ ലീഗിലെ തുടര്‍ തോല്‍വികളില്‍ നിന്നു മുക്തി നേടി വിജയ വഴിയിലെത്തിയാണ് ലിവര്‍പൂള്‍ സ്വന്തം തട്ടകത്തില്‍ ഷാബി അലോണ്‍സോയുടെ റയല്‍ മാഡ്രിഡിനെ നേരിടാനിറങ്ങുന്നത്.

റയലിനെ വീഴ്ത്തിയാല്‍ അത് അര്‍നെ സ്ലോട്ടിന്റെ ടീമിനു നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. എന്നാല്‍ ലാ ലിഗയിലും ചാംപ്യന്‍സ് ലീഗിലും മിന്നും ജയങ്ങളുമായി കുതിക്കുന്ന റയലിനെ പിടിച്ചു നിര്‍ത്തുക എന്നത് ലിവര്‍പൂളിനു എളുപ്പമായിരിക്കില്ല.

ചാംപ്യന്‍സ് ലീഗില്‍ ഇത്തവണ കളിച്ച മൂന്നില്‍ മൂന്ന് കളികളും ജയിച്ചാണ് റയല്‍ നില്‍ക്കുന്നത്. ലിവര്‍പൂളിനു ഒരു തോല്‍വിയുണ്ട്. രണ്ട് ജയങ്ങളും. 5 ഗോളുകളുമായി കിലിയന്‍ എംബാപ്പെ ചാംപ്യന്‍സ് ലീഗ് ഗോള്‍ വേട്ടയില്‍ രണ്ടാം സ്ഥാനത്തുണ്ട്. ഫ്രഞ്ച് നായകനെ പിടിച്ചുകെട്ടുക എന്നതായിരിക്കും ലിവര്‍പൂള്‍ പ്രതിരോധത്തിന്റെ വലിയ ടാസ്‌ക്. ജൂഡ് ബെല്ലിങ്ഹാം, വിനിഷ്യസ് ജൂനിയര്‍ അടക്കമുള്ള താരങ്ങളും ലിവര്‍പൂളിനു തലവേദനയുണ്ടാക്കും.

Harry Kane and Kylian Mbappe in training
രഞ്ജി ട്രോഫി; ആദ്യ ഇന്നിങ്സിൽ 238 റൺസിന് പുറത്ത്; ഫോളോ ഓൺ ചെയ്ത് കേരളം

ഫ്‌ളോറിയന്‍ വിയറ്റ്‌സ് അടക്കമുള്ള പുതിയ സൈനിങുകള്‍ വേണ്ടത്ര ഫോമിലേക്ക് ഉയരാത്തതാണ് ലിവര്‍പൂളിന്റെ തിരിച്ചടികള്‍ക്കു കാരണം. മുഹമ്മദ് സലയ്ക്ക് പഴയതു പോലെ മികവ് കാണിക്കാന്‍ സാധിക്കുന്നില്ലെന്ന ആരോപണവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.

പാരിസിലാണ് ഇന്ന് തീപാറും പോരാട്ടങ്ങളില്‍ മറ്റൊന്നുള്ളത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തു നില്‍ക്കുന്ന പിഎസ്ജിയും ബയേണ്‍ മ്യൂണിക്കും നേര്‍ക്കുനേര്‍ വരുന്നതാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടം.

ഈ സീസണില്‍ എല്ലാ ടൂര്‍ണമെന്റിലുമായി കളിച്ച 15 മത്സരങ്ങളില്‍ 15ഉം ജയിച്ചാണ് വിന്‍സന്റ് കോംപനിയും ബയേണ്‍ നില്‍ക്കുന്നത്. യൂറോപ്പില്‍ സീസണ്‍ സ്റ്റാര്‍ട്ടില്‍ തുടരെ 15 മത്സരങ്ങള്‍ ജയിക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി ബയേണ്‍ മാറിയിട്ടുണ്ട്. 1992-93 കാലത്ത് ഫാബിയോ കാപ്പല്ലോയുടെ എസി മിലാന്‍ തുടരെ 13 മത്സരങ്ങള്‍ ജയിച്ചതിന്റെ റെക്കോര്‍ഡാണ് ബയേണ്‍ മായ്ച്ചത്.

Harry Kane and Kylian Mbappe in training
സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ഗോളടിച്ചു കൂട്ടുന്ന ഹാരി കെയ്‌നിന്റെ മികവില്‍ സീസണില്‍ ആക്രമണ ഫുട്‌ബോളാണ് ബയേണ്‍ കളിക്കുന്നത്. കെയ്ന്‍, മൈക്കല്‍ ഓലീസെ, ലൂയീസ് ഡിയാസ്, സെര്‍ജ് ഗ്നാബ്രി, ജോഷ്വ കിമ്മിച്, ലിയോന്‍ ഗൊരെറ്റ്‌സ്‌ക അടക്കമുള്ള താരങ്ങള്‍ തകര്‍പ്പന്‍ ഫോമില്‍. നിലവില്‍ 5 ഗോളുകളുമായി ചാംപ്യന്‍സ് ലീഗില്‍ ഈ സീസണിലെ ടോപ് സ്‌കോറര്‍ പട്ടികയില്‍ ഒന്നാമതാണ് കെയ്ന്‍.

പിഎസ്ജി നിലവിലെ ചാംപ്യന്‍സ് ലീഗ് കിരീട ജേതാക്കളാണ്. അവരും സീസണില്‍ മിന്നും ഫോമില്‍ മുന്നേറുകയാണ്. ഉസ്മാന്‍ ഡെംപലെ, വിറ്റിഞ്ഞ, ഹക്കിമി അടക്കമുള്ള താരങ്ങളുടെ മികവും അവര്‍ക്ക് കരുത്താണ്. ഇരു ടീമുകളും മികവിലായതിനാല്‍ മത്സരം ആരാധകരെ സംബന്ധിച്ചു ആവേശകരമായിരിക്കും.

പരിശീലകന്‍ ഇഗോ ട്യുഡോറിനെ പുറത്താക്കി ചാംപ്യന്‍സ് ലീഗില്‍ തിരിച്ചു വരാന്‍ ഒരുങ്ങുകയാണ് യുവന്റസ്. ലൂസിയാനോ സ്പല്ലെറ്റിയെ പരിശീലകനായി എത്തിച്ചാണ് അവര്‍ തിരിച്ചു വരവിനൊരുങ്ങുന്നത്. മൂന്നില്‍ രണ്ട് സമനിലയും ഒരു തോല്‍വിയുമായി 2 പോയിന്റ് മാത്രമാണ് ഇറ്റാലിയന്‍ കരുത്തര്‍ക്കുള്ളത്. ഇന്ന് സ്‌പോര്‍ടിങ് സിപിയുമായാണ് അവര്‍ നേര്‍ക്കുനേര്‍ വരുന്നത്.

ആഴ്‌സണല്‍ ഇന്ന് സ്ലാവിയ പ്രാഹയുമായാണ് നേര്‍ക്കുനേര്‍ വരുന്നത്. എയ്ന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ടാണ് നാപ്പോളിയുടെ എതിരാളികള്‍. അത്‌ലറ്റിക്കോ മാഡ്രിഡ് യുനിയര്‍ സെയ്ന്റ് ഗില്ലിയോസിമായും ലിവര്‍പൂള്‍ കോപ്പന്‍ഹെഗനുമായും ഏറ്റുമുട്ടും.

Summary

UEFA Champions League 2025-26: Defending European champions Paris Saint-Germain and a seemingly unstoppable Bayern Munich come face to face in a must-see Champions League bout in Paris.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com