കായിക മേളയിലെ മികച്ച താരങ്ങള്‍; യുഎച് സിദ്ദിഖ് സ്മാരക പുരസ്‌കാരം അബിരാമിനും ജ്യോതികയ്ക്കും

സീനിയര്‍ ആണ്‍കുട്ടികളുടെ 100, 200, 400 ഇനങ്ങളില്‍ സ്വര്‍ണം നേടിയ അബിരാം പാലക്കാട് മാത്തൂര്‍ സിഎഫ്ഡി വിഎച്എസ്എസ് വിദ്യാര്‍ഥിയാണ്
ജ്യോതികയും അബിരാമും പുരസ്കാരം ഏറ്റുവാങ്ങുന്നു
ജ്യോതികയും അബിരാമും പുരസ്കാരം ഏറ്റുവാങ്ങുന്നു
Updated on: 
1 min read

തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ മികച്ച താരങ്ങള്‍ക്കുള്ള പ്രഥമ യുഎച് സിദ്ദിഖ് സ്മാരക പുരസ്‌കാരം പി അബിരാമിനും എം ജ്യോതികക്കും. സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടറായിരുന്ന യുഎച് സിദ്ദിഖിന്റെ പേരില്‍ കായിക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്‌പോര്‍ട്‌സ് ജേര്‍ണോസ് ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

സീനിയര്‍ ആണ്‍കുട്ടികളുടെ 100, 200, 400 ഇനങ്ങളില്‍ സ്വര്‍ണം നേടിയ അബിരാം പാലക്കാട് മാത്തൂര്‍ സിഎഫ്ഡി വിഎച്എസ്എസ് വിദ്യാര്‍ഥിയാണ്. പാലക്കാട് പറളി എച്എസിലെ താരമായ ജ്യോതികയും ട്രിപ്പിള്‍ സ്വര്‍ണം നേടിയിരുന്നു. 200, 400, 400 മീറ്റര്‍ ഹര്‍ഡില്‍സ് ഇനങ്ങളിലായിരുന്നു ജ്യോതികയുടെ നേട്ടം. 

5001 രൂപയും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും, വിദ്യാഭ്യാസ വകുപ്പ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ എല്‍ ഹരീഷ് ശങ്കറും പുരസ്കാരം സമ്മാനിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER