കളിക്കാർക്ക് പുറമെ അമ്പയർമാരും; ഐപിഎല്ലിൽ നിന്ന് പിന്മാറി നിതിൻ മേനോനും പോൾ റെയ്ഫലും

ഭാര്യ ഉൾപ്പെടെ തന്റെ കുടുംബാം​ഗങ്ങൾ കോവിഡ് ബാധിതരായതിനെ തുടർന്നാണ് നിതിൻ മേനോൻ പിന്മാറിയത്
നിതിന്‍ മേനോന്‍, അനില്‍ ചൗധരി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
നിതിന്‍ മേനോന്‍, അനില്‍ ചൗധരി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
Updated on
1 min read


ന്യൂഡൽഹി: കളിക്കാർക്ക് പിന്നാലെ ഐപിഎല്ലിൽ നിന്ന് പിന്മാറി അമ്പയർമാരും. ഐസിസി എലൈറ്റ് പാനലിലുള്ള ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ, ഓസീസ് അമ്പയർ പോൾ റെയ്ഫൽ എന്നിവരാണ് പിന്മാറിയത്. നേരത്തെ മൂന്ന് ഓസീസ് താരങ്ങൾ ഐപിഎല്ലിൽ നിന്ന് പിന്മാറിയിരുന്നു. 

ഭാര്യ ഉൾപ്പെടെ തന്റെ കുടുംബാം​ഗങ്ങൾ കോവിഡ് ബാധിതരായതിനെ തുടർന്നാണ് നിതിൻ മേനോൻ പിന്മാറിയത്. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഓസ്ട്രേലിയ വിലക്കേർപ്പെടുത്താൻ ഒരുങ്ങുന്നതോടെയാണ് പോൾ റെയ്ഫൽ നാട്ടിലേക്ക് മടങ്ങിയത്.

ഇന്ത്യയിൽ കോവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ 5 കളിക്കാരാണ് ഇതുവരെ ഐപിഎല്ലിൽ നിന്ന് പിന്മാറിയത്. രാജസ്ഥാന്റെ ഇം​ഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റൺ, ആൻഡ്രൂ ടൈ, ബാം​ഗ്ലൂരിന്റെ ഓസീസ് താരങ്ങളായ ആദം സാംപ, കെയ്ൻ റിച്ചാർഡ്സൻ, ഡൽഹി ക്യാപിറ്റൽസിന്റെ ആർ അശ്വിൻ എന്നിവരും ഐപിഎല്ലിൽ നിന്ന് പിന്മാറി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com