സിന്ധുവിനെ അട്ടിമറിച്ച് 17കാരി! ചരിത്രമെഴുതി ഉന്നതി ഹൂഡ
ബെയ്ജിങ്: ഇന്ത്യന്‍ സൂപ്പര്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിനെ ഞെട്ടിച്ച് ഇന്ത്യയുടെ തന്നെ കൗമാരക്കാരി താരം ഉന്നതി ഹൂഡ. ചൈന ഓപ്പണ്‍ സൂപ്പര്‍ 1000 പോരാട്ടത്തിന്റെ പ്രീ ക്വാര്‍ട്ടറിലാണ് താരത്തിന്റെ മിന്നും ജയം. ഉന്നതി ക്വാര്‍ട്ടറിലേക്കു മുന്നേറുകയും ചെയ്തു.
രണ്ട് വട്ടം ഒളിംപിക് മെഡല്‍ നേടിയിട്ടുള്ള സിന്ധുവിനെ മൂന്ന് സെറ്റ് പോരാട്ടത്തിലാണ് 17കാരി ഞെട്ടിച്ചത്. രണ്ടാം സെറ്റില്‍ തിരിച്ചടിച്ച് സിന്ധു മത്സരത്തിലേക്ക് തിരിച്ചെത്തിയെങ്കിലും ഒന്നും മൂന്നും സെറ്റുകള്‍ ജയിച്ചാണ് ഉന്നതിയുടെ മുന്നേറ്റം. സ്‌കോര്‍: 21-16, 19-21, 21-13.
ചൈന ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറിലേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമായും ഉന്നതി മാറി. സമീപ കാലത്ത് തുടര്‍ തോല്‍വികളുമായി ഫോം കിട്ടാതെ ഉഴലുകയാണ് സിന്ധു. ചൈന ഓപ്പണിലും പ്രീ ക്വാര്‍ട്ടറിനപ്പുറത്തേക്ക് പോകാന്‍ താരത്തിനു സാധിച്ചതുമില്ല.
Unnati Hooda: Indian teenage badminton sensation Unnati Hooda stunned senior compatriot PV Sindhu with a commanding victory in their Round of 16 clash at the China Open 2025 on Thursday.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

