48 പന്തില്‍ 108 നേട്ടൗട്ട്, 'തീപ്പൊരി റിങ്കു'! ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് 'ഹാപ്പി' (വിഡിയോ)

യുപി ടി20 ലീഗില്‍ ഇന്ത്യന്‍ താരത്തിന്റെ ഒറ്റയാള്‍ പോരാട്ടം
Rinku Singh celebrates his century
റിങ്കു സിങ് (UP T20 League)x
Updated on
1 min read

ലഖ്‌നൗ: ഏഷ്യ കപ്പ് ടി20 പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യയെ ഹാപ്പിയാക്കി റിങ്കു സിങ്. യുപി ടി20 ലീഗില്‍ താരത്തിന്റെ കിടിലന്‍ സെഞ്ച്വറി കരുത്തില്‍ ടീമിന് ജയം. മീററ്റ് മാവെറിക്‌സിനായി കളത്തിലെത്തിയ റിങ്കു വെറും 48 പന്തില്‍ അടിച്ചെടുത്തത് 108 റണ്‍സ്!

ഗൗര്‍ ഗോരഖ്പുര്‍ ലയണ്‍സിനെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ വണ്‍ മാന്‍ ഷോയുടെ കരുത്തില്‍ ടീം നാടകീയ വിജയം പിടിച്ചത്. 168 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മീററ്റ് ഒരു ഘട്ടത്തില്‍ 8 ഓവഖില്‍ 38 റണ്‍സിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായി പരാജയത്തിനു മുന്നില്‍ പരുങ്ങി നില്‍ക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് റിങ്കുവിന്റെ ക്രീസിലേക്കുള്ള വരവ്. പിന്നീട് താരം കമ്പക്കെട്ടിനു തിരി കൊളുത്തുകയായിരുന്നു.

Rinku Singh celebrates his century
'ചേട്ടൻ സാംസൺ' 50 നോട്ടൗട്ട്! ട്രിവാൻഡ്രത്തെ അനായാസം വീഴ്ത്തി കൊച്ചി ബ്ലൂ ടൈ​ഗേഴ്സ്

8 സിക്‌സും 7 ഫോറും സഹിതമാണ് താരത്തിന്റെ അതിവേഗ ശതകം. ഇതില്‍ അഞ്ച് സിക്‌സുകള്‍ താരം 6 പന്തിനിടെയാണ് നേടിയത്. 48 പന്തില്‍ 108 റണ്‍സുമായി താരം പുറത്താകാതെ നിന്നാണ് ടീമിനെ ജയിപ്പിച്ചത്. റിങ്കുവിന്റെ ടി20 ഫോര്‍മാറ്റിലെ കന്നി സെഞ്ച്വറി കൂടിയാണിത്.

ഐപിഎല്ലിലടക്കം സമീപ കാലത്ത് മികച്ച ഫോമിലെത്താൻ താരം പെടാപ്പാട് പെടുന്ന സമയത്താണ് മിന്നും സെഞ്ച്വറിയുമായുള്ള തിരിച്ചു വരവ്. ഏഷ്യാ കപ്പിനുള്ള 15 അം​ഗ ടീമിൽ ഉൾപ്പെട്ട താരത്തിനു പ്ലെയിങ് ഇലവനിലേക്ക് അവകാശമുന്നയിക്കാനുള്ള അവസരം കൂടി സെഞ്ച്വറി തുറന്നിടുന്നു.

Rinku Singh celebrates his century
4 ഓവർ, 1 മെയ്ഡൻ, 13 റൺസ്, 3 വിക്കറ്റ്! കളി 'നിർണയിച്ച' അഖിൻ സത്താറിന്റെ ബൗളിങ്
Summary

UP T20 League: Rinku Singh played a stunning unbeaten century to help Meerut Mavericks chase 168 runs in the UP T20 League. His heroic innings comes amid pressure over his Asia Cup selection and recent poor form.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com