ഇന്ത്യയിൽ വന്ന് 'ക്രിക്കറ്റ്' കളിച്ച് 'ഉറുഗ്വെ ഫുട്‌ബോള്‍ ടീം'! (വിഡിയോ)

ഇന്ത്യ- ഉറുഗ്വെ അന്താരാഷ്ട്ര പോരാട്ടം നാളെ രാത്രി 7.30 മുതല്‍
Uruguay football team at Eden Gardens
Uruguay football teamx
Updated on: 
1 min read

കൊല്‍ക്കത്ത: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തിനായി ബ്രസീലിനു പിന്നാലെ ഉറുഗ്വെ ടീമും കൊല്‍ക്കത്തയില്‍. നാളെയാണ് ഇന്ത്യ- ഉറുഗ്വെ അന്താരാഷ്ട്ര പോരാട്ടം. രാത്രി 7.30നാണ് മത്സരം.

അതിനിടെ ഉറുഗ്വെ ടീം അംഗങ്ങള്‍ വിഖ്യാത സ്‌റ്റേഡിയമായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ അല്‍പ്പ നേരം ക്രിക്കറ്റ് കളിച്ചത് കൗതുകമായി. ഈ സ്റ്റേഡിയവുമായി ഉറുഗ്വെ ഫുട്‌ബോള്‍ ടീമിന് ചരിത്രപരമായ ഒരു ബന്ധം കൂടിയുണ്ട്. 1982ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ച് ഉറുഗ്വെ ടീം പ്രഥമ നെഹ്‌റു കപ്പ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം ടീം വീണ്ടും ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇറങ്ങി. ഇത്തവണ പക്ഷേ ക്രിക്കറ്റാണ് കളിച്ചത്. ലുക്കാസ് ടോറിയ, റൊണാള്‍ഡോ അരുഹോ എന്നിവര്‍ ബാറ്റും പന്തുമായി കളം വാണു. ഇതിന്റെ വിഡിയോ ടീമിന്റെ ഔദ്യോഗിക എക്‌സ് പേജില്‍ അവര്‍ പങ്കിടുകയും ചെയ്തിട്ടുണ്ട്.

Uruguay football team at Eden Gardens
'ഗുഡ് ബൈ' പറയാന്‍ മെസി; അര്‍ജന്റീന ജേഴ്‌സിയില്‍ അവസാന മത്സരം മറ്റന്നാള്‍; എതിരാളികള്‍ ബെനിന്‍

ക്രിക്കറ്റ് കളിച്ച ശേഷം ടീം കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധങ്ങളായ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. വിക്ടോറിയ മെമ്മോറിയല്‍, സെന്റ് പോള്‍ കത്തീഡ്രല്‍ എന്നിവയും സന്ദര്‍ശിച്ചു.

നിലവില്‍ 20ാം റാങ്കിലുള്ള ഉറുഗ്വെ വിവേകാനന്ദ യുവ ഭാരതി ക്രിരംഗനിലാണ് ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുന്നത്. ഇതിഹാസ താരം ഡീഗോ ഫോര്‍ലാനാണ് ഉറുഗ്വെയുടെ പുതിയ പരിശീലകന്‍. ഫോര്‍ലാന് അപരിചിതമല്ല ഇന്ത്യന്‍ മണ്ണ്. 2016ല്‍ ഐഎസ്എല്‍ കളിക്കാന്‍ അദ്ദേഹം ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. അന്ന് മുംബൈ സിറ്റി എഫ്‌സിക്കായാണ് ഫോര്‍ലാന്‍ പന്ത് തട്ടിയത്.

Uruguay football team at Eden Gardens
'വിന്റേജ് യുവി!!'... 6, 6, 6, 6, 6, 6... വീണ്ടും! (വിഡിയോ)
Uruguay football team at Eden Gardens
ബ്ലാസ്റ്റേഴ്സ് ​ഗോൾ വലയ്ക്ക് 'അമരീന്ദർ' കരുത്ത്; മുന്നേറ്റത്തിൽ വേ​ഗം കൂട്ടാൻ 'യാസിർ'
Summary

The Uruguay football team has been exploring Kolkata ahead of its international friendly against India on October 6. The two-time FIFA World Cup champions visited some of the city's famous landmarks and even tried their hand at cricket at the iconic Eden Gardens

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com