എന്താ ഒരു പവർ! ഉർവിലിന്റെ 'വെടിക്കെട്ട്' നോക്കി അന്തംവിട്ട് കോഹ്‌ലി (വിഡിയോ)

8 കൂറ്റൻ സിക്സുകളും 2 ഫോറും അടിച്ച് വെറും 23 പന്തിൽ 65 റൺസ് നേടിയാണ് താരം ക്രീസ് വിട്ടത്.
IPL 2026
Urvil Patel’s Blazing 13-Ball Fifty Leaves Virat Kohli Stunned starsports/x
Updated on
1 min read

ചെന്നൈ: ഉർവിൽ പട്ടേലിന്റെ വെടിക്കെട്ട് ബാറ്റിങ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 13 പന്തിൽ താരം ഫിഫ്റ്റി തികച്ചിരുന്നു. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേ​ഗമേറിയ അർധ സെഞ്ച്വറിയെന്ന റെക്കോർഡും ഉർവിൽ സ്വന്തമാക്കി. 8 കൂറ്റൻ സിക്സുകളും 2 ഫോറും അടിച്ച് വെറും 23 പന്തിൽ 65 റൺസ് നേടിയാണ് താരം ക്രീസ് വിട്ടത്.

IPL 2026
1, 6, 6, 6, 6, 6, 4, 6, 1, 0... 23 പന്തിൽ 65 റൺസ്, 'അന്യായം അണ്ണ... അന്യായം'! അർധ സെഞ്ച്വറിക്ക് ശേഷം ഉർവിൽ ഉയർത്തിയ പേപ്പറിൽ എന്ത്...?

ഉർവിലിന്റെ മികച്ച പ്രകടനം കണ്ട് അത്ഭുതത്തോടെ നോക്കി നിൽക്കുന്ന വിരാട് കോഹ്‌ലിയുടെ വിഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ച വിഷയം. ബംഗളൂരു ടീം പരിശീലനം നടത്തുന്നിടെയാണ് ഇടവേളയെടുത്ത് വിരാട് ഡ​ഗൗട്ടിൽ എത്തിയപ്പോഴാണ് ഉർവിൽ പട്ടേലിന്റെ തകർപ്പൻ ബാറ്റിങ് കാണുന്നത്. കുറച്ചു നേരം ടെലിവിഷൻ സ്‌ക്രീനിൽ വിരാട് ഉർവിലിന്റെ പ്രകടനം നോക്കി നിന്ന്. അതിന് ശേഷമാണു താരം പരിശീലനം പുനരാരംഭിച്ചത്.

IPL 2026
'എല്‍ ക്ലാസിക്കോയില്‍ റയലിനെ പിടിച്ചു കെട്ടി'; ലാലിഗ കിരീടം നിലനിർത്തി ബാഴ്‌സലോണ

സ്റ്റാർ സ്പോർട്സ് തന്നെയാണ് ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചത്. സാക്ഷാൽ വിരാട് കോഹ്‌ലി പോലും നോക്കി നിൽക്കുന്ന പ്രകടനമാണ് ഉർവിൽ നടത്തിയത് എന്നാണ് ആരാധകരുടെ കമന്റ്. ഉർവിലിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ ചെന്നൈ ടീം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്തി പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയിട്ടുണ്ട്.

Summary

Urvil Patel’s Blazing 13-Ball Fifty Leaves Virat Kohli Stunned

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com