14കാരന്റെ വിസ്മയം തീര്‍ത്ത ബാറ്റിങ് വിസ്‌ഫോടനം! ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് വൈഭവിനെ

ഇന്ത്യക്കാര്‍ തിരഞ്ഞ താരങ്ങളില്‍ രണ്ടാമന്‍ യുവ താരം പ്രിയാംശ് ആര്യ
Vaibhav Suryavanshi century celebration
Vaibhav Suryavanshix
Updated on
2 min read

മുംബൈ: 2025ലെ ഗൂഗിള്‍ ട്രെന്‍ഡ്‌സില്‍ ഇന്ത്യയില്‍ ക്രിക്കറ്റാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത്. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ക്രിക്കറ്റ് താരം ആരായിരിക്കും? വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, സഞ്ജു സാംസണ്‍... എന്നാല്‍ അതൊന്നുമല്ല ഉത്തരം. വൈഭവ് സൂര്യവംശിയെന്ന 14കാരന്‍ വണ്ടര്‍ കിഡാണ് ഗൂഗിള്‍ ട്രെന്‍ഡ്‌സില്‍ ഇന്ത്യയില്‍ ഒന്നാമനായത്.

വൈഭവിനു ശേഷം ഇന്ത്യക്കാര്‍ തിരഞ്ഞ താരങ്ങളില്‍ രണ്ടാമന്‍ യുവ താരം പ്രിയാംശ് ആര്യയാണ്. പഞ്ചാബ് കിങ്‌സിനായി ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കായും താരം തിളങ്ങി. ഇന്ത്യയുടെ ടി20 ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് മൂന്നാമത് ഏറ്റവും കൂടുതല്‍ തിരഞ്ഞ താരം. ഐസിസിയുടെ ടി20 ബാറ്റിങ് റാങ്കിങില്‍ അഭിഷേക് ഒന്നാമത് നില്‍ക്കുന്നു.

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരങ്ങളും ഇത്തവണ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളുടെ പട്ടികയില്‍ ആദ്യ പത്തിലുണ്ട്. ജെമിമ റോഡ്രിഗ്‌സ്, സ്മൃതി മന്ധാന എന്നിവരാണ് ആദ്യ പത്തില്‍ വന്നത്. മലയാളി താരവും വെറ്ററന്‍ ബാറ്ററുമായ കരുണ്‍ നായര്‍, ഇന്ത്യയുടെ അണ്ടര്‍ 19 താരം ആയുഷ് മാത്രെ, ഉര്‍വില്‍ പട്ടേല്‍, മുംബൈ ഇന്ത്യന്‍സിന്റെ മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂര്‍ അടക്കമുള്ളവരും ഏറ്റവും കൂടുതല്‍ തിരഞ്ഞ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലുണ്ട്.

2025ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി അരങ്ങേറിയ വൈഭവ് സൂര്യവംശി സെഞ്ച്വറിയടക്കം നേടി വിസ്മയം തീര്‍ത്തിരുന്നു. ഈ വര്‍ഷം ഇന്ത്യ എ ടീമിനായും പ്രായത്തില്‍ കവിഞ്ഞ മികവുമായി താരം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. കൂറ്റനടികളിലൂടെ ഇന്നിങ്‌സ് തുടക്കമിടാനുള്ള അസാധാരണ മികവാണ് 14കാരന്‍ ക്രീസില്‍ പുറത്തെടുത്തത്. ഈ വര്‍ഷം ആഭ്യന്തര ക്രിക്കറ്റിലടക്കം മിന്നും ഫോമിലാണ് താരം ബാറ്റ് വീശിയത്.

Vaibhav Suryavanshi century celebration
35 കളികള്‍, വേണ്ടത് 16 എണ്ണം; കോഹ്‌ലി '100 സെഞ്ച്വറി' റെക്കോര്‍ഡില്‍ എത്തുമോ?

2024ല്‍ 12ാം വയസില്‍ ബിഹാറിനായി രഞ്ജിയില്‍ അരങ്ങേറിയ വൈഭവിനെ ലേലത്തിലൂടെ രാജസ്ഥാന്‍ ടീമിലെത്തിക്കുകയായിരുന്നു. ഇതോടെയാണ് താരം കൂടുതല്‍ ശ്രദ്ധയിലേക്ക് വന്നത്. ടി20 ഫോര്‍മാറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് താരം ഇക്കഴിഞ്ഞ ഐപിഎല്ലില്‍ സ്വന്തമാക്കുകയും ചെയ്തു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനായി താരം വെറും 38 പന്തില്‍ 101 റണ്‍സാണ് അടിച്ചെടുത്തത്. 11 സിക്‌സും 7 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. 35 പന്തില്‍ സെഞ്ച്വറിയിലെത്തി ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡും മൊത്തം താരങ്ങളില്‍ രണ്ടാം സ്ഥാനവും വൈഭവ് സ്വന്തമാക്കി.

ഐപിഎല്ലില്‍ മാത്രമല്ല താരത്തിന്റെ വെടിക്കെട്ട് ഇത്തവണ കണ്ടത്. ഇന്ത്യന്‍ ജേഴ്‌സിയില്‍ റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പിലും താരം അതിവേഗ സെഞ്ച്വറിയടിച്ചു. ഇത്തവണ 32 പന്തില്‍ 15 സിക്‌സും 11 ഫോറും സഹിതമായിരുന്നു സെഞ്ച്വറി. യുഎഇക്കെതിരെയായിരുന്നു താരത്തിന്റെ മിന്നലടി ബാറ്റിങ്.

രഞ്ജിയില്‍ ഇത്തവണ ബിഹാറിന്റെ വൈസ് ക്യാപ്റ്റനായിരുന്നു വൈഭവ്. ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും താരത്തിനു സ്വന്തമായി. മഹാരാഷ്ട്രയ്‌ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തില്‍ താരം 61 പന്തില്‍ 108 റണ്‍സ് അടിച്ചെടുത്തു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറി.

Vaibhav Suryavanshi century celebration
3 അര്‍ധ സെഞ്ച്വറികള്‍; ഓസീസ് ഇന്നിങ്‌സ് കെട്ടിപ്പൊക്കുന്നു
Summary

Google Year in Search 2025 placed Vaibhav Suryavanshi at the top of India's trends. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com