ഒരു ദയയുമില്ല, ഓസീസ് ബൗളിങിനെ തല്ലിപ്പഴുപ്പിച്ച് 14കാരൻ വൈഭവ് സൂര്യവംശിയുടെ മിന്നലടി! അനായാസം ഇന്ത്യൻ കൗമാരപ്പട (വിഡിയോ)

ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിന് 7 വിക്കറ്റിന്റെ അനായാസ വിജയം
Vaibhav Suryavanshi's batting
Vaibhav Suryavanshix
Updated on
2 min read

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനെതിരായ ഒന്നാം യൂത്ത് ഏകദിന പോരാട്ടത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് മിന്നും ജയം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് സ്വന്തമാക്കിയത്. ഇന്ത്യന്‍ കൗമാരപ്പട വെറും 30.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 227 റണ്‍സ് അടിച്ചാണ് ജയം പിടിച്ചത്.

14 വയസ് മാത്രമുള്ള രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ വൈഭവ് സൂര്യവംശി അതിവേഗ തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇന്നിങ്സിലെ ആദ്യ പന്ത് തന്നെ ഫോറടിച്ച് തുടങ്ങിയ താരം 22 പന്തില്‍ 7 ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സ് വാരി.

Vaibhav Suryavanshi's batting
കരുണ്‍ നായര്‍ തുടരുമോ, ശ്രേയസ് അയ്യർ തിരിച്ചെത്തുമോ? വിന്‍ഡീസിനെതിരായ ഇന്ത്യന്‍ ടെസ്റ്റ് ടീം ഉടന്‍

വേദാന്ത് ത്രിവേദി (പുറത്താകാതെ 61), അഭിഗ്യാന്‍ കുണ്ടു (പുറത്താകാതെ 87) എന്നിവരുടെ അര്‍ധ സെഞ്ച്വറി ബലത്തില്‍ പിന്നീട് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു. വേദാന്ത് 8 ഫോറുകള്‍ പറത്തി. 74 പന്തിലാണ് അഭിഗ്യാന്‍ 87 റണ്‍സിലെത്തിയത്. താരം 8 ഫോറും 5 സിക്‌സും പറത്തി.

വൈഭവിനു പുറമെ അയുഷ് മാത്രെ (6), വിഹാന്‍ മല്‍ഹോത്ര (9) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. നാലാമനായി ക്രീസിലെത്തിയത് വേദാന്താണ്. അഞ്ചാമനായി വന്നത് അഭിഗ്യാനും. ഇരുവരും അപരാജിതരായി നിന്നു സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാണ് ടീമിനെ ലക്ഷ്യത്തിലെത്തിച്ചത്.

നേരത്തെ എട്ടാമനായി ക്രീസിലെത്തി പുറത്താകാതെ അര്‍ധ സെഞ്ച്വറി നേടിയ ജോണ്‍ ജെയിംസിന്റെ ബാറ്റിങാണ് ഓസീസിനെ രക്ഷിച്ചത്. ഒരു ഘട്ടത്തില്‍ 90 റണ്‍സ് ചേര്‍ക്കുന്നതിനിടെ 5 വിക്കറ്റും 167ല്‍ എത്തിയപ്പോള്‍ 8 വിക്കറ്റും നഷ്ടമായ നിലയിലായിരുന്നു ഓസ്‌ട്രേലിയ.

Vaibhav Suryavanshi's batting
'ഭ്രാന്തുണ്ടോ എന്നു ചോദിക്കും; പാകിസ്ഥാന്‍ ടീമിനെ ഒരു മോട്ടിവേഷണല്‍ സ്പീക്കും രക്ഷിക്കില്ല'

ജോണ്‍ ജെയിംസ് പുറത്താകാതെ 68 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതം 77 റണ്‍സെടുത്തു. വന്‍ പ്രതിരോധ ബാറ്റിങുമായി ക്രീസില്‍ നിന്നു 41 റണ്‍സ് കണ്ടെത്തിയ ടോം ഹോഗന്‍, 39 റണ്‍സടിച്ച സ്റ്റീവന്‍ ഹോഗന്‍ എന്നിവരും ഓസീസിനായി പിടിച്ചു നിന്നു. ടോം 81 പന്തും സ്റ്റീവന്‍ 82 പന്തും പ്രതിരോധിച്ചാണ് 41, 39 സ്‌കോറുകള്‍ കണ്ടെത്തിയത്. മറ്റാരും കാര്യമായി തിളങ്ങിയില്ല. ഓപ്പണര്‍മാരായ അലക്‌സ് ടര്‍ണര്‍, സിമോണ്‍ ബഡ്ജ് എന്നിവര്‍ പൂജ്യത്തിനു പുറത്തായി.

ഇന്ത്യന്‍ നിരയില്‍ 10 ഓവറില്‍ 38 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത ഹെനില്‍ പട്ടേല്‍ മികവോടെ പന്തെറിഞ്ഞു. ഇത്രയും ഓവറില്‍ 39 റണ്‍സ് വഴങ്ങി 2 പേരെ മടക്കി കന്‍ഷിക് ചൗഹാനും തിളങ്ങി. കിഷന്‍ കുമാറും രണ്ട് വിക്കറ്റെടുത്തു. ആര്‍എസ് അംബരീഷ് ഒരു വിക്കറ്റെടുത്തു.

Summary

Vaibhav Suryavanshi, the 14-year-old phenomenon, ignited India's chase of 225 against Australia U19 with a rapid 38 off 22 balls, including seven fours and a six.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com