സിക്‌സര്‍ പൂരം !യുഎഇക്കെതിരെ വൈഭവിന്റെ വെടിക്കെട്ട്, 28 പന്തില്‍ 'മിന്നല്‍' സെഞ്ച്വറി

Vaibhav's explosive display against the UAE; scores a century
വൈഭവ് സൂര്യവംശി
Edited By:
Updated on: 
1 min read

ദോഹ: റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് പോരാട്ടത്തില്‍ യുഎഇക്കെതിരെ വെടിക്കെട്ട് ബാറ്റിങ്ങുമായി വൈഭവ് സൂര്യവംശി. 28 പന്തില്‍ സെഞ്ച്വറി ഇന്നിങ്‌സുമായി വൈഭവ് തിളങ്ങിയപ്പോള്‍ ഇന്ത്യ ആറോവറിനിടെ 100 കടന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറി എന്ന റെക്കോര്‍ഡും വൈഭവിന്റെ പേരിലായി. നിലവില്‍ 44 പന്തില്‍ 22 സിക്‌സും 6 ഫോറും വൈഭവ് നേടി. 44 പന്തില്‍ 164 റണ്‍സാണ് വൈഭവ് നേടിയിരിക്കുന്നത്.

യുഎഇ ബൗളര്‍മാരെ തലങ്ങും വിലങ്ങും വൈഭവ് കടന്നാക്രമിച്ചു. ഇന്ത്യന്‍ സ്‌കോര്‍ 68ല്‍ നില്‍ക്കെ അഭിഷേക് ശര്‍മ 5 പന്തില്‍ നിന്ന് 12 റണ്‍സ് എടുത്ത് മടങ്ങിയെങ്കിലും പ്രഭ്‌സിമ്രാന്‍ സിങ്ങിനൊപ്പം ചേര്‍ന്ന് വൈഭവ് തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിനിടെ പ്രഭ്‌സിമ്രാന്‍ സിങ്(3) പുറത്തായതോടെ 8 ഓവറില്‍ 141 ന് രണ്ട് എന്ന നിലയിലായി ഇന്ത്യ. സെഞ്ച്വറിക്ക് ശേഷവും വൈവിങ്ങിന്റെ ഇന്നിങ്‌സ് വേഗത്തിന് കുറവുണ്ടായില്ല.

നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് യുഎഇയുടെ 249 റണ്‍സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സെഞ്ച്വറിയോടെ മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ച ഹര്‍പ്രീത് സിങ്ങാണ് യുഎഇയുടെ ടോപ് സ്‌കോറര്‍. 144 പന്തില്‍ നിന്ന് 130 റണ്‍സാണ് താരം നേടിയത്.

Vaibhav's explosive display against the UAE; scores a century
സെഞ്ച്വറിയുമായി ഹര്‍പ്രീത് സിങ്; ഇന്ത്യ എയ്‌ക്കെതിരെ 249 റണ്‍സ് അടിച്ചെടുത്ത് യുഎഇ
Summary

Vaibhav's explosive display against the UAE; scores a century

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER