IPL 2025:17 വര്‍ഷങ്ങള്‍ക്ക് ശേഷം ചെപ്പോക്കില്‍ വിജയക്കൊടി; ചെന്നൈക്കെതിരെ ആര്‍സിബിക്ക് അഭിമാന ജയം

ബംഗളൂരു ഉയര്‍ത്തിയ 197 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന സൂപ്പര്‍ കിങ്‌സിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്
Victory at Chepauk after 17 years; RCB secures a proud win against Chennai
ചെന്നൈക്കെതിരെ ആര്‍സിബിക്ക് അഭിമാനജയം
Updated on
1 min read

ചെന്നൈ: ചെപ്പോക്കില്‍ ചരിത്ര വിജയവുമായി റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു. 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു ഒരു കളി ജയിക്കുന്നത്. ചെന്നൈക്കെതിരെ 50 റണ്‍സിന്റെ ആധികാരിക ജയമാണ് ആര്‍സിബി സ്വന്തമാക്കിയത്.

ബംഗളൂരു ഉയര്‍ത്തിയ 197 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന സൂപ്പര്‍ കിങ്‌സിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്. സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ബെംഗളൂരു തോല്‍പിച്ചിരുന്നു.

മത്സരത്തില്‍ തുടക്കം മുതല്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ബംഗളൂരുവിന്റെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146റണ്‍സില്‍ അവസാനിച്ചു. 41 റണ്‍സെടുത്ത രച്ചിന്‍ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ചെന്നൈക്കായി എട്ടാമനായി ക്രീസിലിറങ്ങിയ ധോനി രണ്ട് സിക്‌സും മൂന്ന് ഫോറും പറത്തി 15 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്കില്‍ ചെന്നൈക്ക് രണ്ടാം ഓവറില്‍ തന്നെ ഹേസല്‍വുഡ് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഓപ്പണര്‍ രാഹുല്‍ ത്രിപാഠിയെ(5) ഫില്‍ സാള്‍ട്ടിന്റെ കൈകളിലെത്തിച്ച ഹേസല്‍വുഡ് പിന്നാലെ നായകന്‍ ഋതുരാജ് ഗെയ്ക്വാദിനെ(0) പൂജ്യനായി മടക്കി ചെന്നൈയെ ഞെട്ടിച്ചു. നാലാം നമ്പറില്‍ ക്രീസിലിറങ്ങിയ ദീപക് ഹൂഡയെ(4) ഭുവിയും മടക്കിയതോടെ പവര്‍ പ്ലേയില്‍ ചെന്നൈ 40-3ലേക്ക് ഒതുങ്ങി. പവര്‍ പ്ലേക്ക് പിന്നാലെ സാം കറനും(8) മടങ്ങി. പൊരുതി നിന്ന രച്ചിന്‍ രവീന്ദ്രയെ(31 പന്തില്‍ 41) യാഷ് ദയാല്‍ ബൗള്‍ഡാക്കിയതോടെ ചെന്നൈയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു.

ശിവം ദുബെ(15 പന്തില്‍ 19) പ്രതീക്ഷ നല്‍കിയെങ്കിലും അധികം നീണ്ടില്ല. ഏഴാമനായി അശ്വിന്‍(11) പുറത്തായതിന് പിന്നാലെ എം എസ് ധോണി ക്രീസിലെത്തിയെങ്കിലും അപ്പോഴേക്കും ചെന്നൈ തോല്‍വി ഉറപ്പിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com