ഐഎസ്എൽ: ജയം നോർത്ത് ഈസ്റ്റിന്, ഹാട്രിക് തോൽവിയറിഞ്ഞ് ഈസ്റ്റ് ബംഗാൾ

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടാം ജയം സ്വന്തമാക്കി
ഐഎസ്എൽ: ജയം നോർത്ത് ഈസ്റ്റിന്, ഹാട്രിക് തോൽവിയറിഞ്ഞ് ഈസ്റ്റ് ബംഗാൾ
Updated on
1 min read

മുർഗാവ്: ഐഎസ്എൽ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടാം ജയം സ്വന്തമാക്കി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞ നോർത്ത് ഈസ്റ്റ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. ഈസ്റ്റ് ബം​ഗാളിന് തുടർച്ചയായി മൂന്നാം തോൽവിയാണ് ഇത്. 

കളിയുടെ 33-ാം മിനിറ്റിൽ സുർചന്ദ്ര സിങ്ങിന്റെ സെൽഫ് ഗോളിലാണ് നോർത്ത് ഈസ്റ്റ് മുന്നിലെത്തിയത്. ക്വെസി അപിയയുടെ മുന്നേറ്റം ഗോളിൽ കലാശിക്കുകയായിരുന്നു. 91-ാം മിനിറ്റില‌െ റോച്ചർസലയുടെ ഗോളിലാണ് നോർത്ത് ഈസ്റ്റ് രണ്ടു ഗോളിന് മുന്നിലെത്തിയത്. മലയാളി താരം സുഹൈറിന്റെ ക്രോസിൽ നിന്നായിരുന്നു റോച്ചർസെലയുടെ ഗോൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com