'ആ നേട്ടങ്ങളൊന്നും വൈഭവിനെ സന്തോഷിപ്പിച്ചില്ല'; ഡഗ്ഔട്ടിലിരുന്ന് കരഞ്ഞ് താരം, വിഡിയോ

ഗുജറാത്ത് ടൈറ്റന്‍സിനോട് 7 വിക്കറ്റിന് തോറ്റ് പുറത്തായതോടെയാണ് രാജസ്ഥാന്റെ കിരീട മോഹങ്ങള്‍ അവസാനിച്ചത്.
Video of Vaibhav Suryavanshi crying in the dugout
Video of the star crying in the dugout
Updated on
1 min read

ജയ്പുര്‍: ഐപിഎല്ലില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സ് പുറത്തായതിന് പിന്നാലെ ഡഗ്ഔട്ടിലിരുന്ന് കരഞ്ഞ് രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാരതാരം വൈഭവ് സൂര്യവംശി. ഇന്നലെ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനമാണ് വൈഭവ് സൂര്യവംശി കാഴ്ചവെച്ചത്. രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ 47 പന്തില്‍ 96 റണ്‍സെടുത്ത സൂര്യവംശി രാജസ്ഥാന്‍ ഇന്നിങ്സിലെ ടോപ് സ്‌കോററുമായി. വൈഭവ് മികച്ചുനിന്നെങ്കിലും മത്സരത്തില്‍ പക്ഷേ രാജസ്ഥാന്‍ പരാജയപ്പെട്ടു.

ഒരു വശത്ത് വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും ക്രീസില്‍ പിടിച്ചുനിന്ന് ബാറ്റേന്തിയ വൈഭവിന്റെ ക്ലാസ് ഇന്നിങ്‌സിനാണ് ഇന്നലെ ഐപിഎല്‍ സാക്ഷ്യം വഹിച്ചത്. ആക്രമണോത്സുക ബാറ്റിങ് മാത്രം കണ്ടുപരിചരിച്ച ക്രിക്കറ്റ്‌ലോകത്തിന് മുന്‍പാകെ തനിക്ക് സാഹചര്യത്തിന് അനുസരിച്ച് കളിക്കാനാകുമെന്ന് പ്രഖ്യാപിക്കുക കൂടിയായിരുന്നു വൈഭവ്. വെള്ളിയാഴ്ച രാജസ്ഥാനായി വൈഭവ് നടത്തിയ രക്ഷാപ്രവര്‍ത്തനം പ്രശംസനീയമായിരുന്നു.

ഒരുവശത്ത് വിക്കറ്റ് പൊഴിഞ്ഞതോടെ ശ്രദ്ധിച്ചാണ് സൂര്യവംശി തുടക്കത്തില്‍ കളിച്ചത്. ഇതോടെ, 31 പന്തിലാണ് അര്‍ധസെഞ്ചുറി വന്നത്. താരത്തിന്റെ ഐപിഎലിലെ വേഗം കുറഞ്ഞ അര്‍ധശതകമാണിത്. എന്നാല്‍, അര്‍ധസെഞ്ചുറിക്കുശേഷം ബാറ്റിങ് അതിവേഗത്തിലായി. അടുത്ത 16 പന്തില്‍ 46 റണ്‍സ് വന്നു. എട്ട് ഫോറും ഏഴ് സിക്‌സും സൂര്യവംശിയുടെ ഇന്നിങ്‌സിലുണ്ട്. 204.25 ആണ് സ്‌ട്രൈക്ക് റേറ്റ്. കഗീസോ റബാഡയുടെ പന്തിലാണ് സെഞ്ചുറിക്ക് നാല് റണ്‍സ് മാത്രം അകലെവെച്ച് താരം പുറത്തായത്. സെഞ്ച്വറിക്കരികെ വൈഭവ് പുറത്താവുമ്പോള്‍ സ്റ്റേഡിയത്തില്‍ നിലയ്ക്കാത്ത കയ്യടികളുയര്‍ന്നു

മത്സരശേഷം ഡഗ്ഔട്ടില്‍ തനിച്ചിരുന്ന് കരയുന്ന വൈഭവിനെ കാമറകള്‍ ഒപ്പി. തന്റെ കണ്ണീര്‍ മറയ്ക്കാന്‍ താരം ടവ്വല്‍ കൊണ്ട് മുഖം പൊത്തുന്നുണ്ടായിരുന്നു. സായ് സുദര്‍ശനെ പിന്തള്ളി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനുള്ള ഓറഞ്ച് ക്യാപ് ഇന്നലെ വൈഭവ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ വ്യക്തിഗത നേട്ടങ്ങളുടെ തിളക്കത്തിനിടയിലും ടീം ഫൈനല്‍ കാണാതെ പുറത്തായതോടെ 15കാരന്‍ വൈഭവിന് കരച്ചിലടക്കാനായില്ല.

Summary

Video of Vaibhav Suryavanshi crying in the dugout

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com