29 പന്തില്‍ അര്‍ധ സെഞ്ച്വറി തൂക്കി കോഹ്‌ലി; രോഹിത് ഗോള്‍ഡന്‍ ഡക്ക്

വിജയ് ഹസാരെ ട്രോഫിയില്‍ തുടരെ രണ്ടാം പോരിലും തിളങ്ങി വിരാട് കോഹ്‌ലി
Virat Kohli batting
Virat Kohlix
Updated on
1 min read

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തില്‍ കളിക്കാനിറങ്ങിയ വെറ്ററന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ആദ്യ പോരാട്ടത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. പിന്നാലെ രണ്ടാം പോരിലും താരത്തിന്റെ മിന്നും ബാറ്റിങ്. ഗുജറാത്തിനെതിരായ രണ്ടാം പോരാട്ടത്തില്‍ ഡല്‍ഹിക്കായി കളത്തിലെത്തിയ കോഹ്‌ലി അതിവേഗ അര്‍ധ സെഞ്ച്വറി അടിച്ചെടുത്തു.

29 പന്തിലാണ് കോഹ്‌ലി അര്‍ധ സെഞ്ച്വറിയിലെത്തിയത്. 13 ഫോറും ഒരു സിക്‌സും സഹിതം 61 പന്തില്‍ 77 റണ്‍സെടുത്തു കോഹ്‌ലി പുറത്തായി. തുടരെ രണ്ടാം പോരിലും സെഞ്ച്വറിയടിക്കുമെന്നു പ്രതീതി ഉയര്‍ത്തിയാണ് കോഹ്‌ലിയുടെ ബാറ്റിങ് മുന്നോട്ടു പോയത്. അതിനിടെയാണ് മടക്കം.

Virat Kohli batting
ബോക്‌സിങ് ഡേ ടെസ്റ്റ്; ഓസീസ് വെറും 152 റണ്‍സില്‍ ഓള്‍ ഔട്ട്!

ആദ്യ മത്സരത്തില്‍ മുംബൈ ജേഴ്‌സിയിലെത്തിയ മുന്‍ നായകനും വെറ്ററന്‍ താരവുമായ രോഹിത് ശര്‍മയും സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ രണ്ടാം പോരാട്ടത്തില്‍ ഉത്തരാഖണ്ഡിനെതിരെ ഹിറ്റ്മാന് തിളങ്ങാനായില്ല. താരം ഗോള്‍ഡന്‍ ഡക്കായി മടങ്ങി.

Virat Kohli batting
ഇന്ത്യ- ശ്രീലങ്ക മൂന്നാം ടി20 ഇന്ന് തിരുവനന്തപുരത്ത്; ഗ്രീൻഫീൽഡിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടം
Summary

Virat Kohli has hit a rapid 29-ball fifty for Delhi against Gujarat. He has looked at his aggressive best.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com