ആ 'മോശം' റെക്കോര്‍ഡില്‍ ഇനി സച്ചിനൊപ്പം കോഹ്‌ലിയും!

ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ റണ്ണെടുക്കാതെ മടങ്ങി കോഹ്‌ലി
Virat Kohli batting
Virat Kohlix
Updated on: 
1 min read

മൗണ്ട് മൗന്‍ഗനൂയി: നാലാം ഏകദിനത്തില്‍ ഇന്ത്യ 89 റണ്‍സില്‍ ഓള്‍ ഔട്ടായപ്പോള്‍ ഇതിഹാസ ബാറ്റര്‍ വിരാട് കോഹ്‌ലി മത്സരത്തില്‍ പൂജ്യത്തില്‍ പുറത്തായിരുന്നു. 4 പന്തുകള്‍ മാത്രം നേരിട്ടാണ് കോഹ്‌ലിയുടെ ഡക്ക്. ഇതോടെ അദ്ദേഹം ഒരു മോശം റെക്കോര്‍ഡിലുമെത്തി. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഐതിഹാസിക കരിയറില്‍ അദ്ദേഹം കൊണ്ടു നടക്കുന്ന അപൂര്‍വം മോശം റെക്കോര്‍ഡിലാണ് കോഹ്‌ലിയും എത്തിയത്.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിലാണ് സച്ചിനൊപ്പം കോഹ്‌ലിയുമെത്തിയത്. ഇത് 20ാം തവണയാണ് കോഹ്‌ലി ഏകദിനത്തില്‍ പൂജ്യത്തില്‍ പുറത്താകുന്നത്. സച്ചിനും ഏകദിനത്തില്‍ 20 തവണ പൂജ്യത്തില്‍ മടങ്ങിയിട്ടുണ്ട്.

Virat Kohli batting
1983 ലോകകപ്പില്‍ 9/4... '43' കൊല്ലത്തിന് ശേഷം ഇന്ത്യ വീണ്ടും 9/4!
Virat Kohli batting
ആറ് വിക്കറ്റ് പിഴുത് മാറ്റ് ഹെൻ‌റി; ഇന്ത്യ 89ന് പുറത്ത്; കിവികള്‍ക്ക് റെക്കോര്‍ഡ് വിജയം

കോഹ്‌ലി 321 മത്സരങ്ങളില്‍ നിന്നാണ് 20 തവണ പൂജ്യത്തില്‍ മടങ്ങിയത്. സച്ചിന്‍ 463 മത്സരങ്ങള്‍ക്കിടെയാണ് 20 തവണ ഡക്കില്‍ മടങ്ങിയത്. ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇതിഹാസ പേസര്‍ ജവഗല്‍ ശ്രീനാഥാണ്. ശ്രീനാഥ് 19 തവണയാണ് ഡക്കിന് മടങ്ങിയത്.

പട്ടികയില്‍ അടുത്ത സ്ഥാനങ്ങളില്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മ എന്നിവരാണ്. ഇരുവര്‍ക്കും 18 ഡക്കുകള്‍. രോഹിത് കുംബ്ലെയ്‌ക്കൊപ്പം 18ാം ഡക്കിലെത്തിയതും ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തിലാണ്.

Virat Kohli batting
ആറ് വിക്കറ്റ് പിഴുത് മാറ്റ് ഹെൻ‌റി; ഇന്ത്യ 89ന് പുറത്ത്; കിവികള്‍ക്ക് റെക്കോര്‍ഡ് വിജയം
Virat Kohli batting
6 പന്തില്‍ 3 വിക്കറ്റുകള്‍; രണ്ടക്കം കടക്കും മുന്‍പ് 4-ാം വിക്കറ്റ്, 89ന് ഓള്‍ഔട്ട്! 26 വര്‍ഷത്തിനിടെ ടീം നേരിട്ട ഏറ്റവും വലിയ തോല്‍വി
Summary

Virat Kohli on Friday matched one of the unwanted record of batting legend Sachin Tendulkar. Kohli was dismissed for a four-ball duck as India suffered a 244-run defeat against New Zealand in the fourth ODI at Bay Oval in Mount Maunganui

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER