കോഹ്‌ലി ഹാട്രിക്ക് സെഞ്ച്വറി തൂക്കുമോ? നാളെ ഹൈ വോള്‍ട്ടേജ് പോര്; ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റു തീര്‍ന്നു

ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം നാളെ ഉച്ചയ്ക്ക് 1.30 മുതല്‍. മത്സരം ജിയോ ഹോട്‌സ്റ്റാറില്‍ ലൈവ് കാണാം
Virat Kohli against South Africa
Virat Kohlix
Updated on
1 min read

റായ്പുര്‍: സൂപ്പര്‍ താരം വിരാട് കോഹ്‌ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടി കത്തും ഫോമിലാണ്. നാളെ പരമ്പരയിലെ മൂന്നാം പോരാട്ടം വിശാഖപട്ടണത്തു അരങ്ങേറുമ്പോള്‍ ആരാധകര്‍ ഹൈ വോള്‍ട്ടേജ് മത്സരമാണ് പ്രതീക്ഷിക്കുന്നത്. പരമ്പരയില്‍ ഓരോ വിജയങ്ങളുമായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും സമനിലയില്‍ നില്‍ക്കുന്നതിനാല്‍ നാളെത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകം.

കോഹ്‌ലി തുടരെ രണ്ട് സെഞ്ച്വറികള്‍ അടിച്ചു നില്‍ക്കുന്നതിനാല്‍ ആരാധകര്‍ ഹാട്രിക്ക് ശതകമാണ് സൂപ്പര്‍ താരത്തില്‍ നിന്നു പ്രതീക്ഷിക്കുന്നത്. വിശാഖപട്ടണത്തെ മത്സരത്തിന്റെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റു തീര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ആദ്യ മത്സരത്തില്‍ കോഹ്‌ലി 135 റണ്‍സെടുത്തു. രണ്ടാം മത്സരത്തില്‍ 102 റണ്‍സുമാണ് കോഹ്‌ലി കണ്ടെത്തിയത്.

നേരത്തെ 2018ലാണ് കോഹ്‌ലി തുടരെ മൂന്ന് സെഞ്ച്വറികള്‍ നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പോരാട്ടത്തില്‍ ഗുവാഹത്തില്‍ 140 റണ്‍സ്, പിന്നാലെ വിശാഖപട്ടണത്ത് 157 റണ്‍സ്, പുനെയില്‍ 107 റണ്‍സ് എന്നിവയാണ് കോഹ്‌ലിയുടെ ബാറ്റില്‍ നിന്നു പിറന്നത്.

Virat Kohli against South Africa
കളി വരുതിയില്‍ നിർത്തി ഓസീസ്; ഇംഗ്ലണ്ടിനെതിരെ ലീഡ്

പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തിരിക്കുന്നത് നിലവില്‍ കോഹ്‌ലിയാണ്. രണ്ട് മത്സരങ്ങളില്‍ നിന്നു 118.50 ശരാശരിയില്‍ 237 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്. പരമ്പരയില്‍ കൂടുതല്‍ സിക്‌സും ഫോറും നേടിയ താരവും കോഹ്‌ലി തന്നെ. വിശാഖപട്ടണത്ത് ഏഴ് ഏകദിനങ്ങളില്‍ മൂന്നിലും കോഹ്‌ലി സെഞ്ച്വറി നേടിയിട്ടുണ്ട്. ഒരു തവണ 99 റണ്‍സും കണ്ടെത്തി. 97.83 ആണ് വിശാഖപട്ടണത്തെ കോഹ്‌ലിയുടെ ശരാശരി.

രോഹിത് ശര്‍മയും നേരത്തെ ഹാട്രിക്ക് സെഞ്ച്വറി നേടിയിട്ടുണ്ട്. 2019ലെ ഏകദിന ലോകകപ്പില്‍ രോഹിത് ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ക്കെതിരെ തുടരെ ശതകം കണ്ടെത്തി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ തുടരെ നേടിയത് ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയാണ്. 2015ലെ ഏകദിന ലോകകപ്പില്‍ സംഗക്കാര തുടരെ 4 ശതകങ്ങള്‍ കുറിച്ചാണ് ചരിത്രമെഴുതിയത്.

Virat Kohli against South Africa
14കാരന്റെ വിസ്മയം തീര്‍ത്ത ബാറ്റിങ് വിസ്‌ഫോടനം! ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് വൈഭവിനെ
Summary

All eyes turn to Virat Kohli in Vizag as whispers of a rare ODI feat swirl again.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com