കോഹ്‌ലിയെ ഒഴിവാക്കി ; മുന്‍ ഇന്ത്യന്‍ താരത്തിന്റെ ലോക ഇലവന്‍ ഇങ്ങനെ

വിരാട് കോഹ്‌ലിയും പാകിസ്ഥാന്‍ ഏകദിന നായകന്‍ ബാബര്‍ അസമും ഒഴിവാക്കപ്പെട്ടു
വിരാട് കോഹ്‌ലി /ഫയല്‍ ചിത്രം
വിരാട് കോഹ്‌ലി /ഫയല്‍ ചിത്രം
Updated on
1 min read

മുംബൈ : ക്രിക്കറ്റ് ലോക ഇലവനില്‍ നിന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി  പുറത്ത്. മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ ലോക ടീമില്‍ നിന്നുമാണ് കോഹ്‌ലിയെ ഒഴിവാക്കിയത്. ടെസ്റ്റ് ക്രിക്കറ്റ് കിരീടം ന്യൂസിലാന്‍ഡ് സ്വന്തമാക്കിയതിന് പിന്നാലെയാണ്, ന്യൂസിലന്‍ഡിനെതിരെ ലോക ടീം ആകാശ് ചോപ്ര നിര്‍ദേശിച്ചത്. 

ആകാശ് ചോപ്രയുടെ ടീമില്‍ മൂന്ന് ഇന്ത്യാക്കാരാണ് ഇടംപിടിച്ചത്. ഓപ്പണര്‍ സ്ഥാനത്ത് രോഹിത് ശര്‍മ്മ ഇടംനേടി. ശ്രീലങ്കയുടെ ദിമുത് കരുണരത്‌നെയാണ് രോഹിതിന്റെ സഹ ഓപ്പണര്‍. മൂന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയുടെ മാര്‍സ് ലബുഷെയ്ന്‍ പാഡണിയും. 

നാലാം നമ്പറില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ചോപ്രയുടെ ടീമിലുള്ളത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും പാകിസ്ഥാന്‍ ഏകദിന നായകന്‍ ബാബര്‍ അസമും ഒഴിവാക്കപ്പെട്ടു. അഞ്ചാമത് ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്ത് കളിക്കും. 

ആറാം സ്ഥാനത്ത് ബെന്‍ സ്‌റ്റോക്‌സാണ്. ജേസണ്‍ ഹോള്‍ഡറിനെയും രവീന്ദ്രജഡേജയെയും തഴഞ്ഞു. ഏഴാമത് വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഋഷഭ് പന്ത് കളിക്കും. ആര്‍ അശ്വിനാണ് ടീമിലെ ഏക സ്പിന്നര്‍. 

പാറ്റ് കമ്മിന്‍സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് ടീമില്‍ ഇടംനേടിയ ഫാസ്റ്റ് ബൗളര്‍മാര്‍. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ജോ റൂട്ട് ആണ് ആകാശ് ചോപ്രയുടെ ലോക ഇലവന്‍ ടീം നായകന്‍. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com