കോഹ്‌ലിയുടെ 'റെക്കോര്‍ഡ് പെരുമഴ' ഇന്‍ഡോറിലും! നേട്ടങ്ങളുടെ പട്ടിക

ഏകദിനത്തില്‍ മൂന്നാം സ്ഥാനത്തിറങ്ങി 12,676 റണ്‍സ്
India's Virat Kohli plays a shot during the third One Day International cricket match between India and New Zealand
virat kohliap
Updated on
2 min read

ഇന്‍ഡോര്‍: വിരാട് കോഹ്‌ലി ഓരോ തവണ ക്രീസിലെത്തി മടങ്ങുമ്പോഴും എന്തൊക്കെ റെക്കോര്‍ഡുകള്‍ അദ്ദേഹം തകര്‍ത്തു എന്നതിന്റെ കണക്കുകളും ആരാധകര്‍ തിരയാറുണ്ട്. ഇന്‍ഡോറില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ സെഞ്ച്വറി നേടിയാണ് കോഹ്‌ലി ക്രീസ് വിട്ടത്. താരം 108 പന്തില്‍ 10 ഫോറും 3 സിക്‌സും സഹിതം 124 റണ്‍സ് അടിച്ചെടുത്തു. ഏകദിന കരിയറിലെ കോഹ്‌ലിയുടെ 54ാം സെഞ്ച്വറി. മൊത്തം ശതകങ്ങളുടെ എണ്ണം 85.

കോഹ്‌ലി ഇന്‍ഡോറില്‍ താണ്ടിയ റെക്കോര്‍ഡുകളും റെക്കോര്‍ഡിനു അരികിലെത്തി നില്‍ക്കുന്നതുമായ നേട്ടങ്ങള്‍ ഇവയാണ്.

3ാം നമ്പര്‍ ബാറ്റര്‍

മൂന്നാം സ്ഥാനത്തിറങ്ങി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി കാഹ്‌ലിയുടെ പേരില്‍. 12,676 റണ്‍സാണ് ഈ സ്ഥാനത്തിറങ്ങി കാഹ്‌ലി നേടിയത്. മറികടന്നത് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങിനെ.

7 സെഞ്ച്വറികള്‍

ന്യൂസിലന്‍ഡിനെതിരെ കോഹ്‌ലി നേടുന്ന ഏഴാം സെഞ്ച്വറിയാണിത്. കിവികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്ന താരമായി ഇതോടെ കോഹ്‌ലി മാറി. ഇതിഹാസ താരവും മുന്‍ ഓസ്‌ട്രേലിയ നായകനുമായ റിക്കി പോണ്ടിങ്, ഇനന്ത്യയുടെ ഇതിഹാസ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ് എന്നിവരെയാണ് കോഹ്‌ലി സെഞ്ച്വറി നേത്തില്‍ പിന്തള്ളിയത്. ഇരുവര്‍ക്കും 6 സെഞ്ച്വറികളാണ് ഏകദിനത്തില്‍ കിവികള്‍ക്കെതിരെ ഉള്ളത്.

3 ഫോര്‍മാറ്റുകള്‍

ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേട്ടമെന്ന റെക്കോര്‍ഡും ഇനി കോഹ്‌ലിയുടെ പേരില്‍. 73 ഇന്നിങ്‌സുകള്‍ കളിച്ചാണ് നേട്ടം. ജാക്വിസ് കാലിസ്, ജോ റൂട്ട്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ക്കൊപ്പം 9 സെഞ്ച്വറികളുമായി കോഹ്‌ലിയുണ്ടായിരുന്നു. ഇന്‍ഡോര്‍ സെഞ്ച്വറിയോടെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി.

India's Virat Kohli plays a shot during the third One Day International cricket match between India and New Zealand
'കോഹ്‍ലിയെ പോലെ ചിന്തിച്ച് ബാറ്റ് ചെയ്യു'; ഇന്ത്യന്‍ താരങ്ങളോട് ഗാവസ്കർ

35 വ്യത്യസ്ത വേദികള്‍

ഏകദിന ചരിത്രത്തില്‍ 35 വ്യത്യസ്ത വേദികളില്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി കോഹ്‌ലിയുടെ പേരില്‍. സച്ചിനെയാണ് ഈ റെക്കോര്‍ഡിലും കോഹ്‌ലി പിന്നിലാക്കിയത്. സച്ചിന്‍ 34 വ്യത്യസ്ത വേദികളിലാണ് ശതകം നേടിയത്. പട്ടികയില്‍ മൂന്നാം സ്ഥാനത്തും ഇന്ത്യന്‍ ബാറ്ററാണ്. രോഹിത് ശര്‍മ. 26 വ്യത്യസ്ത വേദികളില്‍ രോഹിത് ഏകദിന സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. 21 വ്യത്യസ്ത വേദികളില്‍ സെഞ്ച്വറി നേടി റിക്കി പോണ്ടിങ്, ഹാഷിം അംല, എബി ഡിവില്ല്യേഴ്‌സ് എന്നിവരാണ് പട്ടികയില്‍ പിന്നീടുള്ള സ്ഥാനത്തുള്ളത്.

ലിസ്റ്റ് എയില്‍

ലിസ്റ്റ് എ ക്രിക്കറ്റില്‍ കോഹ്‌ലിയുടെ 59ാം സെഞ്ച്വറിയാണ് ഇന്‍ഡോറില്‍ പിറന്നത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളെന്ന റെക്കോര്‍ഡ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. ഇതിഹാസ താരത്തിന് 60 ലിസ്റ്റ് എ സെഞ്ച്വറികളുണ്ട്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ കോഹ്‌ലി സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തും. രണ്ട് ശതകം നേടിയാല്‍ ഈ റെക്കോര്‍ഡും കോഹ്‌ലിയുടെ പേരിലാകും.

ഇന്ത്യന്‍ മണ്ണില്‍

സച്ചിന്റെ മറ്റൊരു റെക്കോര്‍ഡും തകര്‍ക്കുന്നതിന്റെ വക്കിലാണ് കോഹ്‌ലി. ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറി സച്ചിന്റെ പേരിലാണ്. 42 ശതകങ്ങള്‍. ഇന്‍ഡോറില്‍ കോഹ്‌ലി നേടിയത് ഇന്ത്യന്‍ മണ്ണിലെ 41ാം സെഞ്ച്വറി. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ കോഹ്‌ലി സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തും. രണ്ട് ശതകം നേടിയാല്‍ ഈ റെക്കോര്‍ഡും കോഹ്‌ലിയുടെ പേരിലാകും.

India's Virat Kohli plays a shot during the third One Day International cricket match between India and New Zealand
'ദിവസവും അച്ഛന്റെ മുന്നിൽ ഇരുന്ന് പൊട്ടിക്കരയും, ഇപ്പോൾ എനിക്ക് പരാജയങ്ങളെ നേരിടാൻ അറിയാം'; ഹർഷിതിന്റെ ഹീറോയിസം
Summary

virat kohli record century once again underlined his enduring greatness

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com