'ആ ഷോട്ടുകള്‍ ഒഴിവാക്കു, പുതു വഴി കണ്ടെത്തു'- കോഹ്‌ലിയോട് ജാഫർ

ഇന്ത്യയുടെ ബാറ്റിങ് യൂണിറ്റ് പരാജയപ്പെട്ട ദിവസം റൺസ് നേടാനുള്ള ഉദ്ദേശം കോഹ്‌ലിയാണ് പ്രകടിപ്പിച്ചത്. അദ്ദേ​ഹം നന്നായി തന്നെയാണ് തുടങ്ങിയത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Updated on: 
1 min read

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഫോം ഇല്ലാതെ കഷ്ടപ്പെടുന്ന അവസ്ഥ തലങ്ങും വിലങ്ങും ചർച്ച ചെയ്യുകയാണ് ക്രിക്കറ്റ് ലോകം. ഇപ്പോഴിതാ കോഹ്‌ലിക്ക് ശ്രദ്ധേയ നിർദ്ദേശവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ ബാറ്റർ വസിം ജാഫർ. 

'തന്റെ പുറത്താകലിലേക്ക് നയിക്കുന്ന ഷോട്ടുകള്‍ വിരാട് കോഹ്‌ലി ഒഴിവാക്കേണ്ടതുണ്ട്. അടുത്ത കാലത്ത് തുടര്‍ച്ചയായി ഓഫ് സ്റ്റമ്പിന് പുറത്തു പോകുന്ന പന്തുകളില്‍ കോഹ്‌ലി പുറത്താകുന്നുണ്ട്. ഇംഗ്ലണ്ടിനെതിരേ വ്യാഴാഴ്ച നടന്ന രണ്ടാം ഏകദിനത്തിലും അതിന് മാറ്റമൊന്നും ഉണ്ടായില്ല. - ജാഫർ ചൂണ്ടിക്കാട്ടുന്നു. 

'ഇന്ത്യയുടെ ബാറ്റിങ് യൂണിറ്റ് പരാജയപ്പെട്ട ദിവസം റൺസ് നേടാനുള്ള ഉദ്ദേശം കോഹ്‌ലിയാണ് പ്രകടിപ്പിച്ചത്. അദ്ദേ​ഹം നന്നായി തന്നെയാണ് തുടങ്ങിയത്. ടോപ്‌ലിക്കെതിരെ മിഡ് ഓണിലൂടെയും മിഡ് ഓഫിലൂടെയും ബൗണ്ടറികൾ നേടി കോഹ്‌ലി മികവ് കാണിക്കുകയും ചെയ്തു. പക്ഷേ സ്ഥിരമായ അബദ്ധം അദ്ദേഹം ആവർത്തിച്ചു. ടോപ്‌ലിയുടെ ഓഫ് സ്റ്റമ്പിനു പുറത്തേക്ക് പോയ പന്തിൽ ബാറ്റ് വച്ചു.' 

'എതിർ ടീമുകള്‍ എപ്പോഴും അദ്ദേഹത്തിനെതിരേ ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിഞ്ഞുകൊണ്ടിരിക്കും. കോഹ്‌ലി അക്കാര്യം മനസിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും റണ്‍സെടുക്കാന്‍ സാധിക്കാത്ത ലെങ്തില്‍ വരുന്ന പന്തുകള്‍. ഷോര്‍ട്ട് പന്തുകൾ അദ്ദേഹത്തിന് തേര്‍ഡ്മാന്‍ ഏരിയയിലേക്ക് കളിക്കാം. ഫുള്‍ ലെങ്തും പ്രശ്‌നമുണ്ടാകില്ല. എന്നാല്‍ ഒഴിവാക്കേണ്ട പന്തുകള്‍ ഏതൊക്കെയെന്ന് കോഹ്‌ലി മനസിലാക്കണം. ഒരു വഴി അദ്ദേഹം കണ്ടെത്തണം.'

'ഇനി വരുന്ന എല്ലാ ഇന്നിങ്‌സുകളും കോഹ്‌ലിക്ക് സമ്മർദ്ദമുണ്ടാക്കും. ചിലപ്പോള്‍ അത് അദ്ദേഹത്തില്‍ തന്നെ സംശയങ്ങളുണ്ടാക്കുകയും ചെയ്യും. ആളുകള്‍ ഇക്കാര്യം തന്നെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തെ അങ്കലാപ്പ് സൃഷ്ടിക്കും. വരുന്ന ഇടവേള അദ്ദേഹത്തിന് സഹായകമാകുമോ എന്നെനിക്കറിയില്ല. പക്ഷേ, അടുത്ത ഇന്നിങ്‌സ് അദ്ദേഹത്തിന് വളരെ നിര്‍ണായകമായിരിക്കും'- ജാഫര്‍ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com